ETV Bharat / state

തൃശ്ശൂരില്‍ കാര്‍ പാറമടയിലേക്ക് മറിഞ്ഞ് അപകടം ; മൂന്ന് മരണം - Thrissur Car Quarry Accident

Car Fell In to Quarry 3 Dies : തൃശ്ശൂര്‍ മാളയില്‍ കാര്‍ പാറമടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം.

Quarry Accident Mala  Car Fell Into Quarry  Thrissur Car Quarry Accident  കാര്‍ പാറമടയിലേക്ക് മറിഞ്ഞു
Car Fell In to Quarry 3 Dies
author img

By ETV Bharat Kerala Team

Published : Jan 16, 2024, 7:05 AM IST

Updated : Jan 16, 2024, 7:36 AM IST

കാര്‍ പാറമടയിലേക്ക് മറിഞ്ഞ് അപകടം

തൃശ്ശൂര്‍ : കാര്‍ പാറമടയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മൂന്ന് മരണം. കൊമ്പടിഞ്ഞാമാക്കൽ സ്വദേശികളായ ശ്യാം, ജോർജ്, മൂരിക്കാട് സ്വദേശി ടിറ്റോ, എന്നിവരാണ് മരിച്ചത്. തൃശ്ശൂര്‍ മാള കുഴിക്കാട്ടുശ്ശേരിയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം.

വൈകാതെ ആളൂര്‍ പൊലീസും മാള ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കാര്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു ചാലക്കുടിയില്‍ നിന്നും സ്‌കൂബ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.

ഇവര്‍ പാറമടയിലെ വെള്ളക്കെട്ടില്‍ നടത്തിയ തെരച്ചിലിനൊടുവില്‍ പുലര്‍ച്ചെ 12:45 ഓടെ കാറില്‍ നിന്നും മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ കുഴിക്കാട്ടുശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയന്ത്രണം നഷ്‌ടപ്പെട്ട് കാര്‍ പാറമടയിലേക്ക് വീണതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Last Updated : Jan 16, 2024, 7:36 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.