ETV Bharat / state

തൃശൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു - തൃശൂർ ഏറ്റവും പുതിയ വാര്‍ത്ത

അമിത വേഗതയിലെത്തിയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലുണ്ടായ അപകടത്തിലാണ് നാല് പേര്‍ മരിച്ചത്. മരിച്ചവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്

car and bus collide  four died in thrissur  critical condition  bus accident in thrissur  tarakan bus accident  latest accident news in thrissur  latest news in thrissur  breaking news  latest news today  ബസും കാറും കൂട്ടിയിടിച്ച് അപകടം  നാല് പേര്‍ മരിച്ചു  തൃശൂർ വാഹനാപകടം  അമിത വേഗതയിലെത്തിയ കാർ  തരകൻ ബസ്  തൃശൂരില്‍ വാഹനാപകടം  തൃശൂർ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
തൃശൂർ ബസും കാറും കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ മരിച്ചു
author img

By

Published : Dec 26, 2022, 3:26 PM IST

Updated : Dec 26, 2022, 3:47 PM IST

തൃശൂർ ബസും കാറും കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ മരിച്ചു

തൃശൂർ: അരിമ്പൂരിൽ വാഹനാപകടം. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരമാണ്. മരിച്ച നാലു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

വിൻസെന്‍റ്, മേരി, തോമസ്, ജോർജ് എന്നിവരാണ് മരണപ്പെട്ടത്. അരിമ്പൂർ എറവ് സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്. കാർ യാത്രികരായ എൽതുരുത്തു സ്വദേശികളാണ് മരിച്ചവരും ഗുരുതര പരിക്കേറ്റവരും.

അമിത വേഗതയിലെത്തിയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം. തൃശ്ശൂർ വാടാനം പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന തരകൻ ബസിലാണ് കാർ ഇടിച്ചുകയറിയത്. അപകടത്തില്‍ വാഗണ്‍ ആര്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

കാര്‍ വെട്ടിപ്പാെളിച്ചാണ് നാല് പേരെയും പുറത്തെടുത്തത്. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും നാല് പേരും മരിച്ചിരുന്നു. ചാവക്കാട് നിന്നും ഒളരിയിലെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ വരുമ്പോഴായിരുന്നു അപകടം.

രണ്ട് പേരുടെ മൃതദേഹങ്ങള്‍ അശ്വിനി ആശൂപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ തൃശൂർ ജനറൽ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. മരണനിരക്ക് ഉയർന്നേക്കാമെന്നാണ് സൂചന.

Last Updated : Dec 26, 2022, 3:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.