തൃശ്ശൂര്‍ : വിൽപ്പനക്കിടയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി (cannabis Seized) ക്രിമിനല്‍ കേസ് പ്രതി പൊലീസ് പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ തൃശ്ശൂര്‍ ചെമ്പൂക്കാവ് സ്വദേശി സുജിത്താണ് അറസ്റ്റിലായത്. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസും (Thrissur East Police) ലഹരിവിരുദ്ധ സംഘവും ചേർന്ന് നടത്തിയ പരിശോധനയില്‍ ചെമ്പൂക്കാവില്‍ നിന്നാണ് ഇയാള്‍ വലയിലായത്.
Also Read: Indian Farm Laws| മുട്ടുമടക്കി കേന്ദ്രം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും
പെരിങ്ങാവ്, ചെമ്പൂക്കാവ് മേഖലകളില്‍ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഞ്ചാവ് ചെറു പൊതികളാക്കി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതാണ് ഇയാളുടെ രീതി.