തൃശൂർ: ഓണ സമയത്ത് വിളവെടുക്കേണ്ട നേന്ത്ര വാഴകൾ ഒടിഞ്ഞു വീഴുന്നതില്‍ ദുരൂഹതയെന്ന ആരോപണവുമായി കർഷകൻ.
കാരമുക്ക് കോടങ്കണ്ടത്ത് വീട്ടിൽ ലോനച്ചന്റെ (64) അരയേക്കർ സ്ഥലത്ത് കൃഷി ചെയ്ത 200 ൽപരം നേന്ത്രവാഴ കുലകളാണ് വിളവെടുപ്പ് എത്തും മുന്നേ പഴുത്ത് കേടു വന്നത്. വാഴയിലകൾ ആദ്യം മഞ്ഞ നിറത്തില്‍ ആകുകയും പിന്നീട് പഴുത്ത് കരിഞ്ഞുണങ്ങുകയുമാണ്. വാഴകൾക്കിടയിൽ നട്ടിട്ടുള്ള ചേനയുടെ തണ്ടുകളും കരിഞ്ഞു തുടങ്ങിയിട്ടുണ്ട്. സാമൂഹ്യ വിരുദ്ധർ ഏതെങ്കിലും വിധത്തിലുള്ള മരുന്നു പ്രയോഗം വാഴകളിൽ നടത്തിയതായാണ് കർഷകരുടെ സംശയം. സംഭവത്തില്‍ ദൂരൂഹതയുണ്ടോയെന്ന് സംശയമുണ്ടെന്ന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബി ഹരിദാസ് പറഞ്ഞു. വ്യക്തി വൈരാഗ്യം മൂലം ചിലർ മരുന്നു പ്രയോഗം നടത്തിയതാണെന്നും ലോനച്ചന്‍ ആരോപിക്കുന്നു.