ETV Bharat / state

അവിണിശ്ശേരി പഞ്ചായത്തില്‍ ഭരണ പ്രതിസന്ധി; കോടതിയെ സമീപിക്കുമെന്ന് ബിജെപി

കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നിലപാട് സ്വീകരിച്ചതോടെയാണ് അവിണിശ്ശേരിയിലെ സിപിഎം ഭരണസമിതി ഉടൻ രാജിക്കായി ഒരുങ്ങുന്നത്.

അവിണിശ്ശേരി പഞ്ചായത്തിലെ ഭരണ പ്രതിസന്ധി  കോടതിയെ സമീപിക്കുമെന്ന് ബിജെപി  അവിണിശ്ശേരി  avinissery panchayath administration crisis  avinissery panchayath  thrissur  thrissur district news
അവിണിശ്ശേരി പഞ്ചായത്തില്‍ ഭരണ പ്രതിസന്ധി; കോടതിയെ സമീപിക്കുമെന്ന് ബിജെപി
author img

By

Published : Feb 17, 2021, 6:33 PM IST

Updated : Feb 17, 2021, 7:22 PM IST

തൃശൂര്‍: യുഡിഎഫ് പിന്തുണയോടെ എൽഡിഎഫ് ഭരണം പിടിച്ച അവിണിശ്ശേരി പഞ്ചായത്തിൽ ഭരണ പ്രതിസന്ധി. യുഡിഎഫ് പിന്തുണ വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ നിലപാടാണ് തെരഞ്ഞെടുക്കപ്പെട്ട സമിതിയുടെ രാജിക്ക് വഴി വെക്കുന്നത്. ഭരണപ്രതിസന്ധി ഒഴിവാക്കാൻ കോടതിയെ സമീപിക്കുമെന്ന് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.

അവിണിശ്ശേരി പഞ്ചായത്തിൽ ആകെ ഉള്ള 14 സീറ്റുകളിൽ ബിജെപി 6, എൽഡിഎഫ് 5, യുഡിഎഫ് 3 എന്നിങ്ങനെയാണ് കക്ഷി നില. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ്, എല്‍ഡിഎഫിന് വോട്ട് ചെയ്‌തിരുന്നു. എന്നാൽ കോൺഗ്രസ്‌ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫ് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രാജിവെച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിലും കോൺഗ്രസ് ഇടതുപക്ഷത്തെ പിന്തുണച്ചു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നിലപാട് സ്വീകരിച്ചതോടെയാണ് അവിണിശ്ശേരിയിലെ സിപിഎം ഭരണസമിതി ഉടൻ രാജിക്കായി ഒരുങ്ങുന്നത്.

ജനവിധിയെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ബിജെപി വിമർശിച്ചു. ഭരണപ്രതിസന്ധി ഒഴിവാക്കാൻ കോടതിയെ സമീപിക്കാനാണ് ബിജെപിയുടെ തീരുമാനം. പഞ്ചായത്ത്‌ ഭരണം കൃത്യമായി നടക്കുന്നതിനാണ് എൽഡിഎഫിനെ പിന്തുണച്ചതെന്നാണ് യുഡിഎഫിന്‍റെ പ്രതികരണം. നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ യുഡിഎഫിൽ നിന്നും പിന്തുണ സ്വീകരിക്കുന്നത് തുടർഭരണം ലക്ഷ്യമാക്കിയുള്ള പാർട്ടി നീക്കത്തിന് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന ഭയമാണ് എൽഡിഎഫിന്‍റെ നിലപാട് മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

Last Updated : Feb 17, 2021, 7:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.