ETV Bharat / state

അതിരപ്പിള്ളി ബ്രാന്‍ഡ്‌ ഉല്‍പന്നങ്ങള്‍ വിപണിയിലേക്ക് - tribal products in market

അതിരപ്പിള്ളി എന്ന ബ്രാന്‍ഡിന്‌ കീഴില്‍ പതിനെട്ടിന ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തുന്നത്. ബ്രാൻഡിന് വിമാനത്താവളങ്ങളിലും പ്രധാന ഷോപ്പിങ്‌ മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രത്യേക കിയോസ്‌കുകള്‍ ഒരുക്കുമെന്നും മന്ത്രി സുനിൽകുമാർ വ്യക്തമാക്കി.

അതിരപ്പള്ളി ബ്രാന്‍ഡ്‌ ഉല്‍പ്പന്നങ്ങള്‍  ട്രൈബല്‍വാലി കാര്‍ഷിക പദ്ധതി  'അതിരപ്പിള്ളി ബ്രാന്‍ഡ്'  കൃഷി വകുപ്പ് മന്ത്രി അഡ്വ. വിഎസ് സുനില്‍കുമാര്‍  അതിരപ്പിള്ളി ബ്രാന്‍ഡ് ഉൽപ്പന്നങ്ങൾ വിപണിയില്‍ എത്തി  ആദിവാസി വികസനം  പട്ടികവര്‍ഗ വികസനം  കാടിന്‍റെ വിഭവങ്ങള്‍ വിപണിലേക്ക്  കാട  കാടിന്‍റെ വിഭവം  പ്രകൃതിക്കിണങ്ങുന്ന കൃഷിരീതി  കേരളസര്‍ക്കാര്‍  athirappally brand products  agriculture minister sunil kumar inaugurate  athirappally brand products to markets  agricultural products  forest products  tribal development  tribal products in market  kerala government
അതിരപ്പള്ളി ബ്രാന്‍ഡ്‌ ഉല്‍പ്പന്നങ്ങള്‍ വിപണിലേക്ക്; പദ്ധതിയുടെ ലോഞ്ചിങ്‌ കൃഷിവകുപ്പ് മന്ത്രി നിര്‍വഹിച്ചു
author img

By

Published : Feb 26, 2021, 12:46 PM IST

Updated : Feb 26, 2021, 12:56 PM IST

തൃശൂര്‍: ട്രൈബല്‍വാലി കാര്‍ഷിക പദ്ധതിയുടെ ഭാഗമായ അതിരപ്പിള്ളി ബ്രാന്‍ഡ് ഉൽപ്പന്നങ്ങൾ വിപണിയിലേക്ക്. ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിങ് തൃശൂര്‍ എലൈറ്റ് ഇന്‍റര്‍നാഷണല്‍ ഹോട്ടലില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വിഎസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. വെള്ള, ചുവപ്പ് കുരുമുളക്, കുരുമുളകുപൊടി, കാപ്പിക്കുരു, കാപ്പിപൊടി, തുടങ്ങിയ പതിനെട്ടിന ഉല്‍പന്നങ്ങളാണ് ബ്രാന്‍ഡിന്‌ കീഴില്‍ വിപണിയിലെത്തുക. പ്രകൃതിക്കിണങ്ങുന്ന കൃഷിരീതി സ്വീകരിച്ചിരിക്കുന്നവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഏറെ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും അതിരപ്പിള്ളി ബ്രാൻഡിന് വിമാനത്താവളങ്ങളിലും പ്രധാന ഷോപ്പിങ്‌ മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രത്യേക കിയോസ്‌കുകള്‍ ഒരുക്കുമെന്നും മന്ത്രി സുനിൽകുമാർ വ്യക്തമാക്കി.

അതിരപ്പിള്ളി ബ്രാന്‍ഡ്‌ ഉല്‍പന്നങ്ങള്‍ വിപണിയിലേക്ക്

പരമ്പരാഗത വിത്തിനങ്ങളും നടീല്‍ വസ്‌തുക്കളുമാണ് കൃഷിക്ക് വ്യാപകമായി ഉപയോഗിക്കുന്നത്. പ്രധാനപ്പെട്ട നാല് കോളനികളില്‍ വനിത ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ പരമ്പരാഗത നടീല്‍ വസ്‌തുക്കള്‍ ഉല്‌പാദിപ്പിക്കുന്ന നഴ്‌സറികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന തൈകളാണ് ഓരോ കോളനിയിലും കൃഷിക്കായി ഉപയോഗിക്കുന്നത്. എല്ലാ ഉല്‍പ്പന്നങ്ങളും സംഭരിച്ച് സംസ്‌കരിച്ച് മൂല്യവര്‍ധനം നടത്തുന്നതിനായി സെന്‍ട്രല്‍ പ്രോസസിങ്‌ യൂണിറ്റ് വെറ്റിലപ്പാറയില്‍ സ്ഥാപിച്ചിട്ടുണ്ട്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, കൃഷി വകുപ്പ്, യുഎന്‍ഡിപി, പട്ടികവര്‍ഗ വികസന വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെ 10 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

Last Updated : Feb 26, 2021, 12:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.