തൃശ്ശൂര്‍: അരിമ്പൂരിൽ സൂപ്പര്‍ മാര്‍ക്കറ്റില്‍ ചുറ്റിക കൊണ്ട് തലക്കടിച്ച് ജീവനക്കാരിയുടെ മാല കവരാൻ ശ്രമം. സംഭവത്തില്‍ അരിമ്പൂർ സ്വദേശിനി ഷേർളി വർഗീസിന് ഗുരുതര പരിക്കേറ്റു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരിമ്പൂർ നാലാം കല്ലിൽ 'സാന്ദ്ര സൂപ്പർമാർക്കറ്റ്' ജീവനക്കാരിയാണ് ഷേർളി വർഗീസ്. സംഭവ സമയത്ത് സൂപ്പർ മാർക്കറ്റിന്‍റെ രണ്ടാം നിലയിലായിരുന്നു ഷേർളി. ഇവർ നിലവിളിച്ചതിനെ തുടർന്നാണ് മറ്റു ജീവനക്കാർ വിവരം അറിയുന്നത്. അതിനിടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. അന്തിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read: കേശവദാസപുരത്തെ വയോധികയുടെ കൊലപാതകം, പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു