ETV Bharat / state

സ്വപ്നയും റമീസും ആശുപത്രിയിലായത് ആസൂത്രിതം: അനിൽ അക്കര എം.എല്‍.എ - gold

പ്രതികൾക്ക് പരസ്പരം ആശയവിനിമയത്തിന് വഴിയൊരുക്കാനാണിതെന്നും എം.എല്‍.എയുടെ ആരോപണം

തൃശൂർ  സ്വപ്ന  gold  anil akkare
സ്വപ്നയെയും, റമീസിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ആസൂത്രിത നീക്കത്തിന്‍റെ ഭാഗം : അനിൽ അക്കര
author img

By

Published : Sep 14, 2020, 6:18 PM IST

തൃശൂർ: സ്വപ്നയെയും, റമീസിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ആസൂത്രിത നീക്കത്തിന്‍റെ ഭാഗമെന്ന് അനിൽ അക്കര എം എൽ എ. സ്വപ്നയുടെയും റമീസിന്‍റെയും മൊഴിയിലെ വൈരുദ്ധ്യം ഒഴിവാക്കാൻ ആസൂത്രിത നീക്കത്തിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ ആശുപത്രി വാസം. ഇതുവഴി പ്രതികൾക്ക് പരസ്പരം ആശയവിനിമയത്തിന് വഴിയൊരുക്കി. മന്ത്രി എസി മൊയ്ദീന്‍റെ ആശുപത്രി സന്ദർശനവും നിഗൂഢമെന്നും എം എൽ എ.

സ്വപ്നയെയും, റമീസിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ആസൂത്രിത നീക്കത്തിന്‍റെ ഭാഗം: അനിൽ അക്കര

മുഖ്യമന്ത്രിയുടെ അറിവോടെയാണ് മന്ത്രിയുടെ നീക്കം. മൊഴികൾ എന്തെന്ന് ഉന്നതർക്ക് കൈമാറാൻ എസി മൊയ്തീനും മെഡിക്കൽ കോളജ് അധികൃതരും നീക്കം നടത്തി. എ സി മൊയ്തീനെ ഉടൻ എൻ ഐ എ യുടെ നിരീക്ഷണത്തിൽ കൊണ്ടുവരണം. പ്രതികളെ പാർപ്പിച്ചിരിക്കുന്ന വാർഡുകളിൽ സുരക്ഷ വർധിപ്പിക്കണം. എല്ലാ പരിപാടികളും പരസ്യമാക്കിയ മന്ത്രി എന്തുകൊണ്ട് മെഡിക്കൽ കോളജിലെ പരിപാടി രഹസ്യമാക്കി നടത്തി. മന്ത്രിയും കലക്ടറും പ്രോട്ടോകോൾ ലംഘിച്ചു. മെഡിക്കൽ കോളജിൽ പരിപാടി സംഘടിപ്പിച്ചതെന്തിനെന്ന് വ്യക്തമാക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.