ETV Bharat / state

ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിൽ മന്ത്രി എ.സി മൊയ്‌തീനും ഇടനിലക്കാരനെന്ന് അനില്‍ അക്കര എംഎല്‍എ

ശിവശങ്കറും സ്വപ്നയും മാത്രമല്ല മന്ത്രി എ സി മൊയ്തീനും പദ്ധതിയുടെ ഇടനിലക്കാരനെന്നും മൂന്നര കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും അനിൽ അക്കര തൃശൂരിൽ ആരോപിച്ചു.

author img

By

Published : Aug 14, 2020, 7:02 PM IST

Updated : Aug 14, 2020, 7:31 PM IST

ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിൽ മന്ത്രി എ സി മൊയ്തീനും ഇടനിലക്കാരനാണെന്ന് അനില്‍ അക്കര എംഎല്‍എ  latest thrissur  anil akkara against ac moideen
ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിൽ മന്ത്രി എ സി മൊയ്തീനും ഇടനിലക്കാരനാണെന്ന് അനില്‍ അക്കര എംഎല്‍എ

തൃശൂര്‍: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിൽ മുഖ്യമന്ത്രിയും തദ്ദേശ വകുപ്പുമന്ത്രിയും നുണകള്‍ ആവര്‍ത്തിക്കുകയാണെന്ന് അനില്‍ അക്കര എംഎല്‍എ. ശിവശങ്കറും സ്വപ്നയും മാത്രമല്ല മന്ത്രി എ സി മൊയ്തീനും പദ്ധതിയുടെ ഇടനിലക്കാരനെന്നും മൂന്നര കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും അനിൽ അക്കര തൃശൂരിൽ ആരോപിച്ചു.

ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിൽ മന്ത്രി എ.സി മൊയ്‌തീനും ഇടനിലക്കാരനെന്ന് അനില്‍ അക്കര എംഎല്‍എ

ഫ്ലാറ്റ് നിർമാണത്തിന് റെഡ് ക്രസൻ്റും ലൈഫ് മിഷനും തമ്മിൽ കരാർ ഉണ്ടെങ്കിൽ പുറത്തു വിടണം. ഹാബിറ്റാറ്റുമായുള്ള കരാർ പ്രകാരം 6 കെട്ടിടങ്ങളാണ് വേണ്ടത്.എന്നാൽ അത്രയും കെട്ടിടങ്ങൾ ഉണ്ടോയെന്ന് മന്ത്രി പരിശോധിക്കണം . നിർമ്മാണം മുഴുവൻ നിയമവിരുദ്ധമാണ്. മന്ത്രി എ.സി മൊയ്തീനാണ് ഇടപാടിലെ പ്രധാന കണ്ണി. സാമ്പത്തിക ഇടപാടില്ലെന്ന വാദം പച്ച കള്ളമാണെന്നും മൂന്നര കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും അനിൽ അക്കര പറഞ്ഞു. മന്ത്രി എ.സി മൊയ്തീന് അധികാരത്തിൽ തുടരാൻ അർഹതയില്ല. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്നും അനിൽ അക്കര വ്യക്തമാക്കി.

Last Updated : Aug 14, 2020, 7:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.