തൃശൂർ : തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രി രോഗിയുടെ മരണ വിവരം ഒരുമാസം കഴിഞ്ഞാണ് ബന്ധുക്കളെ അറിയിച്ചതെന്ന വാർത്ത വസ്‌തുതാ വിരുദ്ധമെന്ന് അധികൃതര്‍. രത്നയെന്ന രോഗിയുടെ മരണവിവരമാണ് വൈകി അറിയിച്ചതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതത്.
മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം ഇങ്ങനെയാണ്: രത്നയെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ഡിസംബർ 22നാണ് കൂട്ടിരിപ്പുകാർ ഇല്ലാതെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. രത്നയെ ഐസിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഇത്രയും ദിവസം ചികിത്സയിൽ കഴിഞ്ഞിട്ടും ബന്ധുക്കൾ ആരും തന്നെ എത്തിയില്ല.
ഡിസംബർ 25ന് രോഗി മരണപ്പെട്ടപ്പോൾ അന്നുതന്നെ പൊലീസിനെ അറിയിച്ചു. മരിച്ച വ്യക്തിയുടെ ബന്ധുക്കളെ തേടി ഡിസംബര്‍ 28ന് പത്രങ്ങളിൽ ഫോട്ടോ സഹിതം വാർത്തയും നൽകി. ജനുവരി നാലിന് പാലക്കാട് സൗത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് വിവരം കൈമാറുകയും ചെയ്‌തു.
മൃതദേഹം ഏറ്റുവാങ്ങാൻ ആരും എത്താത്തതിനെ തുടർന്ന് മൃതദേഹം മറവുചെയ്യാനുള്ള നടപടിക്കായി എൻഒസി ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് പൊലീസിന് കത്ത് നൽകിയിതായും അധികൃതര്‍ അറിയിച്ചു.
ALSO READ: സിപിഎമ്മിന് ധാർഷ്‌ട്യം; ഹാലിളകി നടക്കുന്ന അണികളെ നേതാക്കള്‍ നിയന്ത്രിക്കണമെന്ന് വിഡി സതീശൻ