ETV Bharat / state

വിദ്യാര്‍ഥികള്‍ക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവി റിമാൻഡിൽ - ശ്രീജിത്ത് രവി പോക്‌സോ കേസിൽ റിമാൻഡിൽ

തന്‍റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്‌നമാണെന്നും മെഡിക്കല്‍ രേഖകള്‍ സഹിതം ശ്രീജിത്ത് രവി ജാമ്യാപേക്ഷയിൽ വാദിച്ചുവെങ്കിലും പ്രോസിക്യൂഷൻ എതിർവാദം തൃശൂര്‍ പോക്സോ കോടതി അംഗീകരിക്കുകയായിരുന്നു.

Actor Sreejith Ravi pocso case  Actor Sreejith Ravi on remand  performing nudity in front of children  നടൻ ശ്രീജിത്ത് രവി റിമാൻഡിൽ  കുട്ടികൾക്ക് മുൻപിൽ നഗ്നത പ്രദർശനം  ശ്രീജിത്ത് രവി പോക്‌സോ കേസിൽ റിമാൻഡിൽ  വിദ്യാര്‍ഥികള്‍ക്ക് മുൻപിൽ നഗ്നത പ്രദർശനം
വിദ്യാര്‍ഥികള്‍ക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവി റിമാൻഡിൽ
author img

By

Published : Jul 7, 2022, 5:22 PM IST

തൃശൂർ: വിദ്യാര്‍ഥികള്‍ക്ക് മുന്‍പില്‍ നഗ്നത പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയെ റിമാൻഡ് ചെയ്‌തു. താൻ രോഗിയാണെന്നും ചികിത്സ തേടുന്നുണ്ടെന്നും മരുന്ന് കഴിക്കാതിരുന്നതിനാൽ സംഭവിച്ചതാണെന്നുമുള്ള ശ്രീജിത്ത് രവിയുടെ വാദം തള്ളിയാണ് തൃശൂര്‍ പോക്സോ കോടതി 14 ദിവസത്തേക്ക് റിമാൻഡിന് ഉത്തരവിട്ടത്.

തൃശൂർ വെസ്റ്റ് പൊലീസ് ഇന്ന് രാവിലെയാണ് ശ്രീജിത്ത് രവിയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്‌തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. രണ്ട് ദിവസം മുമ്പാണ് കേസിനാസ്‌പദമായ സംഭവം.

വിദ്യാര്‍ഥികള്‍ക്ക് മുൻപിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവി റിമാൻഡിൽ

അയ്യന്തോൾ എസ്.എൻ പാർക്കിന് സമീപത്ത് വെച്ചാണ് 14ഉം 10ഉം വയസുള്ള രണ്ട് വിദ്യാര്‍ഥികള്‍ക്ക് മുന്നിൽ കാറില്‍ ഇരുന്ന് നടൻ നഗ്നത പ്രദർശനം നടത്തിയത്. ഇവരുടെ പരാതിയില്‍ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്.

ശ്രീജിത്ത് രവിയെ ആരോഗ്യ പരിശോധനകൾക്ക് ശേഷം ഉച്ചയോടെ കോടതിയിൽ ഹാജരാക്കി. തന്‍റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്‌നമാണെന്നും മെഡിക്കല്‍ രേഖകള്‍ സഹിതം ശ്രീജിത്ത് രവി ജാമ്യാപേക്ഷയിൽ വാദിച്ചു. ജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാകുമെന്ന പ്രോസിക്യൂഷന്‍ എതിര്‍വാദം അംഗീകരിച്ച കോടതി 14 ദിവസത്തേക്ക് റിമാൻഡിന് ഉത്തരവിടുകയായിരുന്നു.

Also Read: കുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം; നടന്‍ ശ്രീജിത്ത് രവി അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.