തൃശൂർ: മന്ത്രി കെടി ജലീല്‍ രാജിവച്ചത് നല്ല തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ആ നിലപാടിനെ സ്വാഗതം ചെയ്യുന്നു. രാജി ധാർമികത ഉയർത്തിപ്പിടിച്ചുള്ള തീരുമാനമാണ്. രാജിവച്ചതുകൊണ്ട് തെറ്റ് ചെയ്തതായി ആരും അംഗീകരിക്കുന്നില്ലെന്നും, എപ്പോഴും ധാർമികത ഉയർത്തിപ്പിടിച്ച സമീപനമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളതെന്നും വിജയരാഘവൻ പറഞ്ഞു.
ജലീൽ പൊതു ജീവിതത്തിലെ മാന്യത എപ്പോഴും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ലോകായുക്ത രംഗത്തുവന്ന സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ നടപടി സ്വാഗതാർഹമാണെന്നും വിജയരാഘവന് അഭിപ്രായപ്പെട്ടു.