ETV Bharat / state

രാജ്യസഭ തെരഞ്ഞെടുപ്പ് എത്രയുംവേഗം നടത്തണമെന്ന് എ.വിജയരാഘവന്‍

author img

By

Published : Apr 12, 2021, 6:26 PM IST

Updated : Apr 12, 2021, 7:11 PM IST

രമേശ് ചെന്നിത്തലയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്ന് എ.വിജയരാഘവന്‍.

രാജ്യസഭ തെരഞ്ഞെടുപ്പ്  രാജ്യസഭ തെരഞ്ഞെടുപ്പ് എ.വിജയരാഘവന്‍  എ.വിജയരാഘവന്‍  സി.പി.എം സംസ്ഥാന സെക്രട്ടറി  A Vijayaragavan rajasabha election  A Vijayaragavan about rajasabha election  A Vijayaragavan  cpm state secretary
രാജ്യസഭ തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്ന് എ.വിജയരാഘവന്‍

തൃശ്ശൂർ: ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ എത്രയും വേഗം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. മെയ് 2 നകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നായിരുന്നു പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശം എല്ലാ സീമകളും ലംഘിയ്ക്കുന്നതാണ്. മനോനില തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് ചികിത്സ തേടുകയാണ് വേണ്ടത്. അദ്ദേഹത്തിന്‍റെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കാനുള്ള പഴുതുകൾ തേടുന്ന മുഖ്യമന്ത്രി കാട്ടുകള്ളനാണ്, നാണമില്ലാത്ത ഭരണാധികാരിയാണ് കേരളം ഭരിക്കുന്നത് എന്നിങ്ങനെയായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. അതേസമയം ലോകായുക്ത വിധി ജലീൽ നിയമപരമായി നേരിടുകയാണെന്നും നിയമം അതിന്‍റെ വഴിക്ക് പോകട്ടെയെന്നും എ. വിജയരാഘവന്‍ വ്യക്തമാക്കി.

Last Updated : Apr 12, 2021, 7:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.