ETV Bharat / state

കുന്നംകുളത്ത് പട്ടാപ്പകല്‍ വീടുകയറി മോഷണം ; 80 പവന്‍ സ്വര്‍ണം കവര്‍ന്നു - വീട്ടിൽ കവർച്ച

കുന്നംകുളം ശാസ്‌ത്രി നഗറിൽ താമസിക്കുന്ന എൽഐസി ഡിവിഷണൽ ഓഫിസർ ദേവിയുടെ വീട്ടിലാണ് കവർച്ച നടന്നത്. 80 പവന്‍ സ്വര്‍ണം നഷ്‌ടപ്പെട്ടതായാണ് വിവരം. വീട്ടുകാര്‍ വിവാഹത്തില്‍ പങ്കെടുക്കാനായി പോയ സമയത്തായിരുന്നു മോഷണം.

Thrissur Kunnamkulam robbery  80 Pawan gold was stolen from a house  gold was stolen from a house in Kunnamkulam  കുന്നംകുളത്ത് പട്ടാപ്പകല്‍ വീടുകയറി മോഷണം  80 പവന്‍റെ സ്വര്‍ണം കവര്‍ന്നു  എൽഐസി ഡിവിഷണൽ ഓഫിസർ ദേവി  80 പവന്‍ സ്വര്‍ണം  കുന്നംകുളം പൊലീസ്  വീട്ടിൽ കവർച്ച  കവർച്ച
പട്ടാപ്പകല്‍ വീടുകയറി മോഷണം
author img

By

Published : Jan 1, 2023, 7:51 PM IST

പട്ടാപ്പകല്‍ വീടുകയറി മോഷണം

തൃശൂർ : കുന്നംകുളത്ത് പട്ടാപ്പകൽ വീട്ടിൽ കവർച്ച. ശാസ്‌ത്രി നഗറിൽ താമസിക്കുന്ന എൽഐസി ഡിവിഷണൽ ഓഫിസർ ദേവിയുടെ വീട്ടിലാണ് കവർച്ച നടന്നത്. 80 പവൻ സ്വർണം നഷ്‌ടപ്പെട്ടതായാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെ വീട്ടുകാർ വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. രാവിലെ പത്ത് മണിക്ക് വീട്ടിൽ നിന്ന് പോയവർ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് തിരിച്ചെത്തിയിരുന്നു. മോഷണം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വീട്ടുകാരുടെ യാത്ര സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ അറിയുന്നവരാകാം കവർച്ചയ്ക്ക്‌ പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കുന്നംകുളം പൊലീസിന്‍റെ നേതൃത്വത്തിൽ പരിശോധന പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.