തൃശൂർ: തൃശൂരിൽ 528 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 377 പേർ രോഗമുക്തി നേടി. നിലവിൽ 6458 പേരാണ് ചികിത്സയിൽ കഴിയുന്നന്നത്. തൃശൂർ സ്വദേശികളായ 97 പേർ മറ്റു ജില്ലകളിലും ചികിത്സയിലുണ്ട്.
ജില്ലയിൽ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61,542 ആയി. 54,627 പേർ ഇതുവരെ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 512 പേർ സമ്പർക്ക രോഗ ബാധിതരാണ്. ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗബാധ. നാല് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.