ETV Bharat / state

സംസ്ഥാനത്ത് ആശങ്ക പരത്തി സിക്ക വൈറസ്; 14 പേര്‍ക്ക് കൂടി രോഗം - സിക്ക വൈറസ് വാർത്ത

പനിയും ശരീരത്തിലെ ചുവന്ന പാടുകളുമാണ് സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍

zika virus  confirmed in 14 more people  14 പേര്‍ക്ക്‌ കൂടി സിക്ക വൈറസ്  സിക്ക വൈറസ് സ്ഥിരീകരിച്ചു  സിക്ക വൈറസ്  zika-virus-confirmed-14-more-people  സിക്ക വൈറസ് വാർത്ത  14 പേര്‍ക്ക്‌ കൂടി സിക്ക സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 14 പേര്‍ക്ക്‌ കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു
author img

By

Published : Jul 9, 2021, 10:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സിക്ക വൈറസ് ബാധിതരുടെ എണ്ണം 15 ആയി. ഇന്ന് സിക്ക സ്ഥിരീകരിച്ചവരില്‍ കൂടുതലും ആരോഗ്യ പ്രവര്‍ത്തകരാണ്. തിരുവനന്തപുരം ജില്ലയിലാണ് വൈറസ് ബാധിതര്‍. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24കാരിയായ ഗര്‍ഭിണിയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.

പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിക്ക്‌ സിക്ക വൈറസ് ആണോയെന്ന സംശയത്തെ തുടര്‍ന്നാണ് സാമ്പിൾ എന്‍.ഐ.വി. പൂനയിലേക്ക് അയച്ചത്. കൂടാതെ ഇവരെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകരടക്കം 19 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതില്‍ 15 പേര്‍ക്കാണ്‌ രോഗം കണ്ടെത്തിയിരിക്കുന്നത്.

സിക്ക വൈറസിന്‍റെ ലക്ഷണം

പനിയും ശരീരത്തിലെ ചുവന്ന പാടുകളുമാണ് സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. രോഗികളില്‍ വൈറസ് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വൈറസ് ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലേക്ക് മാറാം. നിലവില്‍ രോഗം ബാധിച്ച എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

ചെറിയ രോഗലക്ഷണമാണ് എല്ലാവര്‍ക്കും പ്രകടമായത്. പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി രണ്ട്‌ മുതല്‍ ഏഴ്‌ ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും.

വൈറസിനെ എങ്ങനെ പ്രതിരോധിക്കാം

മൂന്ന്‌ മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്‍റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.

രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

read more:കേരളത്തിലും സിക്ക വൈറസ് ; രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.