ETV Bharat / state

സാധനങ്ങള്‍ക്ക് വൻ വിലക്കുറവുമായി സപ്ലൈകോ; ക്രിസ്‌മസ്–ന്യൂ ഇയര്‍ വില്‍പന ആരംഭിച്ചു - SUPPLYCO CHRISTMAS NEW YEAR FAIR

ക്രിസ്‌മസ്– ന്യൂ ഇയര്‍ ഫെയറിന്‍റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ക്രിസ്‌മസ് ന്യു ഇയര്‍ ഫെയർ  വിലക്കുറവുമായി സപ്ലൈകോ  SUPPLYCO CHRISTMAS NEW YEAR FAIR  LATEST NEWS IN MALAYALAM
Representative Image (Facebook)
author img

By ETV Bharat Kerala Team

Published : Dec 21, 2024, 1:27 PM IST

തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്‌മസ്–ന്യൂ ഇയര്‍ ഫെയറുകള്‍ക്ക് തുടക്കം. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിലിന്‍റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുത്തരിക്കണ്ടം മൈതാനിയിലെ നായനാര്‍ പാര്‍ക്കില്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആദ്യ വില്‍പ്പന നടത്തി.

ഡിസംബർ 21 മുതൽ 30 വരെയാണ് ഫെയറുകൾ നടക്കുക. ഫെയറുകള്‍ സംഘടിപ്പിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് പ്രത്യേക ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. മറ്റ് ജില്ലകളില്‍ ജില്ലാ ആസ്ഥാനത്തെ സപ്ലൈകോയുടെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റ് സപ്ലൈകോ ക്രിസ്‌മസ്-ന്യൂ ഇയര്‍ ഫെയറായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

ക്രിസ്‌മസ് ന്യു ഇയര്‍ ഫെയർ  വിലക്കുറവുമായി സപ്ലൈകോ  SUPPLYCO CHRISTMAS NEW YEAR FAIR  LATEST NEWS IN MALAYALAM
Supplyco Price List (Facebook)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉത്‌പന്നങ്ങള്‍, എഫ്എംസിജി ഉത്പന്നങ്ങള്‍ എന്നിവ 10 മുതല്‍ 40 ശതമാനം വിലക്കുറവില്‍ ഫെയറുകളിലൂടെ വില്‍പന നടത്തും. ബ്രാന്‍റഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് 5 മുതല്‍ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയില്‍ നല്‍കുക. ഇതിനുപുറമെ ജില്ലാ ഫെയറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും 21 മുതല്‍ 30 വരെ ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4 വരെ ഫ്ലാഷ് സെയില്‍ നടത്തും. സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ക്ക് നിലവില്‍ നല്‍കുന്ന ഓഫറിനെക്കാള്‍ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: കൊപ്രയ്‌ക്ക് കോളടിച്ചു, താങ്ങുവിലയില്‍ 121 ശതമാനം വര്‍ധനവ്!; കിലോയ്ക്ക് 42 രൂപ വരെ കൂടും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.