തിരുവനന്തപുരം : സംസ്ഥാനത്തെ സിക്ക വൈറസ് ബാധ അപ്രതീക്ഷിതമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈഡിസ് കൊതുകുകളുടെ സാന്ദ്രത കേരളത്തില്‍ കൂടുതലായതിനാൽ വൈറസ് പടരാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിക്ക വൈറസ് ഗുരുതര രോഗമല്ല. എന്നാല്‍ ഗര്‍ഭിണികളെ ബാധിച്ചാല്‍ കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വളര്‍ച്ചയെ ബാധിക്കും. അപൂര്‍വമായി സുഷുമ്‌ന നാഡിയെയും ബാധിക്കാം. അതിനാല്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: 'സിക്ക'യില്‍ ഇന്ന് ആശ്വാസം; പരിശോധനയ്ക്കയച്ച 17 പേരുടെ ഫലം നെഗറ്റീവ്
രോഗവാഹകരായ ഈഡിസ് കൊതുക് അധിക ദൂരം പറക്കില്ല. വീട്ടിലും ചുറ്റുപാടും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം.
എല്ലാ വീടുകളും കൊതുക് നിവാരണത്തിന് ഡ്രൈ ഡേ ആചരിക്കണം. കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള ജാഗ്രത വേണം.
സിക്ക വൈറസ് ബാധിച്ച ഗര്‍ഭിണിയുടെ കുഞ്ഞിന് ഇതുവരെ ആരോഗ്യ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇത് ആശ്വാസം നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സിക്ക വൈറസ് ബാധിച്ചയാളുമായി സമ്പർക്കത്തിൽ വന്ന 17 പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആണ്.