ETV Bharat / state

യുവമോർച്ച പ്രവർത്തകർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി

സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ച മാർച്ച്.

യുവമോർച്ച പ്രവർത്തകർ  താലൂക്ക് ഓഫീസ്  തിരുവനന്തപുരം  യുവമോർച്ച  Yuva Morcha activists  Yuva Morcha  taluk office  Thiruvanathapuram
യുവമോർച്ച പ്രവർത്തകർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി
author img

By

Published : Jul 11, 2020, 3:15 PM IST

Updated : Jul 11, 2020, 3:23 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവമോർച്ച പ്രവർത്തകർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ച മാർച്ച്. കൃഷ്ണൻ കോവിൽ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് വഴിയിൽ തടഞ്ഞു. ഇത് നേരിയ സംഘർഷത്തിന് ഇടവരുത്തി. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് അജേഷ് ഉദ്ഘാടനം മാർച്ച് ഉദ്‌ഘാടനം ചെയ്‌തു.

യുവമോർച്ച പ്രവർത്തകർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി

മുഖ്യമന്ത്രിയെ നുണ പരിശോധനക്ക് വിധേയമാക്കണമെന്നും പത്താം ക്ലാസുവരെ വിദ്യഭ്യാസ യോഗ്യതയുള്ള സ്വപ്‌നയ്ക്ക് എങ്ങനെ ഐടി വകുപ്പില്‍ ഉന്നത സ്ഥാനത്ത് ജോലി ലഭിച്ചുവെന്നത് പിണറായി വ്യക്തമാക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് സജിത്ത്, ചന്ദ്രകിരൺ, മാണിനാട് സജി, ശ്രീലാൽ, വിപിൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സമരം നടത്തിയതിനും മാസ്ക ധരിക്കാതെ എത്തിയതിനും സമരക്കാർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.

Last Updated : Jul 11, 2020, 3:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.