തിരുവനന്തപുരം: അശ്ലീല യൂട്യൂബറെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുടെയും മറ്റ് രണ്ട് പേരുടെയും ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. തിരുവനന്തപുരം ജില്ല കോടതിയാണ് കേസില്‍ വിധി പറയുന്നത്. ഇവർക്ക് ജാമ്യം നല്‍കുന്നതിന് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം എതിർത്തിരുന്നു. മോഷണം, കൈയ്യേറ്റം അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ കേസ് എടുത്തത്. യൂ ട്യൂബ് വീഡിയോയിലൂടെ അശ്ശീല പാരമാർശം നടത്തിയതിനെ തുടർന്നാണ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ യുട്യൂബർ വിജയ്.പി നായരെ കൈയ്യേറ്റം ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ വിജയ്.പി നായർ ഇപ്പോൾ ജയിലിലാണ്.
അശ്ലീല യൂട്യൂബറെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്‌മിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
മോഷണം, കൈയ്യേറ്റം, അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ കേസ് എടുത്തത്