ETV Bharat / state

തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ സംഘർഷം - യൂത്ത് കോൺഗ്രസ്

യൂത്ത് കോണ്‍ഗ്രസിന്‍റെ സമരപന്തലിലേയ്ക്ക് ഡി.വൈ.എഫ്.ഐ പ്രകനമായി എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്

യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ സംഘർഷം  തിരുവനന്തപുരം  youthcongress  youthcongress dyfi attack  യൂത്ത് കോൺഗ്രസ്  ഡിവൈഎഫ്ഐ സംഘർഷം

author img

By

Published : Aug 31, 2020, 3:59 PM IST

തിരുവനന്തപുരം: എക്സൈസ് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പി.എസ്.സി ആസ്ഥാനത്തിന് മുന്നില്‍ സംഘടിപ്പിച്ച പട്ടിണിസമരപ്പന്തലിലേയ്ക്ക് ഡിവൈഎഫ് പ്രവർത്തകർ പ്രകടനം നടത്തിയത്‌ ഏറ്റുമുട്ടലിൽ കലാശിച്ചു. വെറഞ്ഞാറമ്മൂട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിന്‍റെ പ്രതിഷേധമായാണ് ഡിവൈഎഫ്ഐ യൂത്ത് കോണ്‍ഗ്രസിന്‍റെ സമരപന്തലിലേയ്ക്ക് പ്രകനവുമായി എത്തിയത്.

തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ സംഘർഷം

എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ .എസ് ശബരിനാഥൻ, എ വിൻസൻ്റ് എന്നിവരുടെ നേതൃത്വത്തിൽ പട്ടിണി സമരം സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്ത് മടങ്ങി ശേഷമാണ് ഡിവൈഎഫ് പ്രവർത്തകർ സമര പന്തലില്‍ എത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകർ സമരപ്പന്തലിലേയ്ക്ക് കല്ലേറ് നടത്തിയെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആരോപണം. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായി ഡി.സി.പി ഡോ.ദിവ്യഗോപിനാഥ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. വീണ്ടും സംഘർഷം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പട്ടിണി സമരം അവസാനിപ്പിക്കാൻ പൊലിസ് നിർദേശം നൽകിയെങ്കിലും അനുസരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയാറാവാത്തതിനാല്‍ എം.എൽ.എ മാരായ ഷാഫി പറമ്പിൽ ,കെ.എസ്. ശബരിനാഥ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.