തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്തം. യുവമോർച്ച, എ.ബി.വി.പി പ്രവർത്തകർ സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.
യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോലം കത്തിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ മൂന്ന് യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേയില്‍ പ്രവേശിപ്പിച്ചു.