ETV Bharat / state

Youth Stabbed In Thiruvananthapuram: തിരുവനന്തപുരത്ത്‌ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ, രണ്ടു പേർക്ക്‌ വെട്ടേറ്റു

Argument Between Youngsters One Injured: പേട്ടയില്‍ ആണ് സംഭവം. പൊലീസ് അന്വേഷണം നടത്തുകയാണ്

Trivandrum youth argument  injured youngersts  Argument Between Youngsters One Injured  clash between youth  Trivandrum youth argument  പേട്ടയിൽ യുവാവിന് വെട്ടേറ്റു  യുവാക്കൾ തമ്മിലുള്ള സംഘർഷം  രണ്ടു യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ  തിരുവനന്തപുരം പേട്ടയിൽ സംഘർഷം  പൊലിസ്‌ അന്വേഷണം ആരംഭിച്ചു
Youth Stabbed In Thiruvananthapuram
author img

By ETV Bharat Kerala Team

Published : Sep 24, 2023, 7:06 AM IST

Updated : Sep 24, 2023, 11:40 AM IST

തിരുവനന്തപുരം : പേട്ടയിൽ നാലംഗ സംഘത്തിന്‍റെ ആക്രമണത്തിൽ രണ്ടു പേർക്ക്‌ വെട്ടേറ്റു. ഗുണ്ട സംഘവുമായി യുവാക്കൾ തർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ്‌ ആക്രമണമുണ്ടായത്‌. പേട്ട പാറ്റൂർ സ്വദേശി രാജേഷ് (32), ചെട്ടികുളങ്ങര സ്വദേശി ശബരി (29) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ (23-09-2023) വൈകിട്ട്‌ 6 മണിയോടെയാണ്‌ സംഭവം നടന്നത്‌.

രണ്ട് ബൈക്കിലായി എത്തിയ നാലംഗ സംഘമായിരുന്നു ആക്രമണം നടത്തിയത്. ലഹരി വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണോ ആക്രമണത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മാരകായുധങ്ങൾ ഉപയോയിച്ച് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.

ആക്രമണത്തിൽ കഴുത്തിനു പരിക്കേറ്റ ശബരിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഡബ്ബാർ ഉണ്ണി എന്ന സ്ഥിരം കുറ്റവാളി ആക്രമണത്തിൽ ഉൾപ്പട്ടതായി പേട്ട പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ബാക്കിയുള്ളവർക്കായി അന്വേഷണം നടന്ന് വരികയാണ്. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. യുവാക്കൾ പ്രതികൾക്കെതിരെ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്‌. ഡബ്ബാർ ഉണ്ണിയുമായി ദീർഘ കാലമായി യുവാക്കൾ തർക്കത്തിലായിരുന്നു എന്നും ഇതാണ് ആക്രമണത്തിനു കാരണമെന്നും പൊലീസ്‌ പറയുന്നു. നിലവിൽ പരിക്കേറ്റ യുവാക്കളുടെ നില ഗുരുതരമല്ല എന്നാണ്‌ ലഭിക്കുന്ന വിവരം.

Last Updated : Sep 24, 2023, 11:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.