ETV Bharat / state

കെ-റെയിലിനെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ്; സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം - യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

സെക്രട്ടേറിയറ്റിന് മുന്നിലെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

Conflict in krail protest march conducted by youth league to Secretariat  youth league protest march against krail to Secretariat  കെ റെയിൽ യൂത്ത് ലീഗ് മാർച്ച് പ്രതിഷേധം  യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം  krail protest march conducted by youth league
കെ-റെയിലിനെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ്; സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം
author img

By

Published : Apr 2, 2022, 2:12 PM IST

Updated : Apr 2, 2022, 3:49 PM IST

തിരുവനന്തപുരം: കെ-റെയിലിനെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. സെക്രട്ടേറിയറ്റിന് മുന്നിലെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

കെ-റെയിലിനെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ്; സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യാതൊരുവിധ തയാറെടുപ്പുകളുമില്ലാതെ അഴിമതി മാത്രം ലക്ഷ്യമിട്ടുകൊണ്ട് സർക്കാർ നടത്താൻ ശ്രമിക്കുന്ന കെ-റെയിൽ പദ്ധതിയെ നഖശിഖാന്തം എതിർക്കുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ് ഹാരിസ് കരമന പറഞ്ഞു.

ദൈനംദിന യാത്രയ്‌ക്കുപയോഗിക്കുന്ന കെഎസ്ആർടിസി പോലും നഷ്‌ടത്തിലാണ്. ഈ സർക്കാർ എങ്ങനെയാണ് കെ-റെയിൽ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:കെ-റെയിൽ: കാസർകോട് കലക്‌ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിനിടെ സംഘർഷം

Last Updated : Apr 2, 2022, 3:49 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.