ETV Bharat / state

പി കെ ഫിറോസിന്‍റെ അറസ്റ്റ്; യൂത്ത് ലീഗ് ഇന്ന് സംസ്ഥാന വ്യാപകമായി മാർച്ചും ധർണയും സംഘടിപ്പിക്കും - youth league protest against PK Feroze Arrest

സംസ്ഥാന വ്യാപകമായി നടക്കുന്ന മാർച്ചിൽ മുതിർന്ന നേതാക്കള്‍ അടക്കം പങ്കെടുക്കും

പി കെ ഫിറോസിന്‍റെ അറസ്റ്റ്  പി കെ ഫിറോസ്  യൂത്ത് ലീഗ്  യൂത്ത് ലീഗ് മാർച്ചും ധർണയും  എൽഡിഎഫ്  രമേശ് ചെന്നിത്തല  മുസ്‌ലിം ലീഗ്  youth league protest against PK Feroze Arrest  PK Feroze Arrest
സംസ്ഥാന വ്യാപകമായി യൂത്ത് ലീഗിന്‍റെ മാർച്ചും ധർണയും
author img

By

Published : Jan 27, 2023, 9:49 AM IST

തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് വെള്ളിയാഴ്‌ച(27-1-2023) സംസ്ഥാന വ്യാപകമായി മാർച്ചും ധർണയും സംഘടിപ്പിക്കും. എസ്‌പി ഓഫീസുകളിലേക്കാണ് മാർച്ച് നടത്തുന്നത്. പികെ ഫിറോസിന്‍റെ അറസ്റ്റിനെതിരെ സമരം കൂടുതൽ ശക്തമാക്കാനാണ് ലീഗ് ആലോചിക്കുന്നത്.

കഴിഞ്ഞ കാലങ്ങളിലെ എൽഡിഎഫ് സമരങ്ങളിലുണ്ടായ നാശനഷ്‌ടങ്ങളും, അക്രമങ്ങളും ചൂണ്ടികാണിച്ചുകൊണ്ട് സോഷ്യൽ മീഡിയ കാമ്പയിൻ നടത്താനും ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എതിർ ശബ്‌ദങ്ങളെ ഇല്ലാതാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്.

രാവിലെ ഒൻപതരയ്‌ക്ക് കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തും. കെ.എം ഷാജിയാണ് മാർച്ച് ഉദ്ഘാടനം ചെയ്യുക. സംസ്ഥാന വ്യാപകമായി നടക്കുന്ന മാർച്ചിൽ മുതിർന്ന നേതാക്കള്‍ അടക്കം പങ്കെടുക്കും. സെക്രട്ടേറിറ്റിൽ യൂത്ത് ലീഗ് നടത്തിയ സേവ് കേരള മാർച്ച് സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെയാണ് പി കെ ഫിറോസിനെ അറസ്റ്റ് ചെയ്‌ത് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്.

മാര്‍ച്ചിലെ സംഘര്‍ഷത്തിന്‍റെ പേരിൽ പൊലീസ് തന്നെ അറസ്റ്റ് ചെയ്‌തത് രാഷ്‌ട്രീയ പകപോക്കലെന്നാണ് ഫിറോസ് പ്രതികരിച്ചത്. 23ന് ഉച്ചയോടെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് തിരുവനന്തപുരം പാളയത്ത് വച്ച് പി കെ ഫിറോസിനെ അറസ്റ്റ് ചെയ്‌തത്. കേസിൽ 28 പേർ നിലവിൽ റിമാൻഡിലാണ്.

ഭരണകൂട ഭീകരത: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ എന്നിവരടക്കം ഫിറോസിനെ കന്‍റോൺമെന്‍റ് സ്റ്റേഷനിലെത്തി സന്ദർശിച്ചിരുന്നു. സർക്കാരിനെതിരെ സമരം ചെയ്‌ത യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തത് ഭരണകൂട ഭീകരതയാണെന്ന് ചെന്നിത്തല പറഞ്ഞു.

പി കെ ഫിറോസിനെ എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്‌തതെന്നും ചെന്നിത്തല ചോദിച്ചു. പിഡിപിപി അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്‌തത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. പിണറായി സർക്കാരിന്‍റെ യുവജന വിരുദ്ധ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയരുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ജനകീയ പ്രശ്‌നങ്ങളെ സർക്കാർ അടിച്ചമർത്തുന്നു എന്നതിന് ഉദാഹരണമാണ് പി കെ ഫിറോസിന്‍റെ അറസ്റ്റെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎയും പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ ഗുരുതരമായ പ്രശ്‌നം പരിഹരിക്കാനാണ് യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്.

ഗുരുതര നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടില്ല. ചില്ലറ അനിഷ്‌ട സംഭവങ്ങൾ മാത്രമെ ഉണ്ടായിട്ടുള്ളൂ. അടിച്ചമർത്തൽ നടപടി കൊണ്ട് ഒരു സർക്കാരും തുടരില്ല. 28 പേർ ദിവസങ്ങളായി ജയിലിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സെക്രട്ടേറിയറ്റിലേക്ക് നടന്ന മാർച്ചിന്‍റെ ഉദ്ഘടന പ്രസംഗം അവസാനിച്ചപ്പോഴേക്കും സംഘർഷം ആരംഭിച്ചിരുന്നു. സംഘർഷത്തിൽ പൊലീസുകാർക്കും മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സെക്രട്ടേറിയറ്റിനു മുൻവശത്ത് അരമണിക്കൂറിലധികം സംഘർഷം നിലനിന്നിരുന്നു.

മാർച്ചിൽ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. കല്ലേറിൽ പൊലീസുകാർക്കും പ്രവർത്തകർക്കും പരിക്കേറ്റു. കേസിൽ ഒന്നാം പ്രതിയാണ് പി കെ ഫിറോസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.