ETV Bharat / state

Youth Creating Obstruction Infront of KSRTC കെഎസ്ആർടിസി ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി; സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്

Obstruction Infront Of KSRTC Bus പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസിനു നേരെയായിരുന്നു യുവാക്കളുടെ ഗുണ്ടായിസം

Youth protest Creating Obstruction  Obstruction Infront Of KSRTC Bus  obstruction Infront of KSRTC Thiruvananthapuram  KSRTC News  ksrtc bus attack  കെഎസ്ആർടിസി ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി  കെഎസ്ആർടിസി ബസിന് മുന്നിൽ കാർ വട്ടംവെച്ച് യുവാക്കൾ  യുവാക്കളുടെ ഗുണ്ടായിസം  കെഎസ്ആർടിസി ബസിന് മാർഗ്ഗ തടസം സൃഷ്‌ടിച്ചു  യുവാക്കൾ കാർ വട്ടംവെച്ച് സംഘർഷാവസ്ഥ സൃഷ്‌ടിച്ചു
Youth protest Creating Obstruction Infront of KSRTC
author img

By ETV Bharat Kerala Team

Published : Oct 22, 2023, 4:31 PM IST

കെഎസ്ആർടിസി ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി

തിരുവനന്തപുരം: കേശവദാസപുരത്ത് കെഎസ്ആർടിസി ബസിന് മുന്നിൽ കാർ വട്ടംവെച്ച് യുവാക്കളുടെ പോർവിളി. ഇന്നലെ രാത്രിയാണ് സംഭവം. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസ് തടഞ്ഞുനിർത്തിയായിരുന്നു യുവാക്കളുടെ ഗുണ്ടായിസം (Youth Creating Obstruction Infront of KSRTC).

ടൊയോട്ട ക്വാളിസ് വാഹനത്തിലെത്തിയ യുവാക്കൾ ഏറെ ദൂരം കെഎസ്ആർടിസി ബസിന് കടന്നുപോകാനാകാത്ത തരത്തിൽ മാർഗ്ഗ തടസം സൃഷ്‌ടിച്ചിരുന്നു. ബസ് ഡ്രൈവർ നിരന്തരമായി ഹോൺ മുഴക്കിയതോടെയാണ് യുവാക്കൾ കാർ വട്ടംവെച്ച് സംഘർഷാവസ്ഥ സൃഷ്‌ടിച്ചത്.

ഡ്രൈവറുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട യുവാക്കൾ ബസിനുള്ളിൽ കയറാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. സംഭവത്തിൽ കെഎസ്ആർടിസി പരാതി നൽകുമെന്നും അറിയിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

അതേസമയം കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധി ഈ മാസം 31 വരെ നീട്ടി. നേരത്തെ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 13 വരെ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവധി ഈ മാസം 31 വരെ നീട്ടിയിരിക്കുന്നത്. ബിജു പ്രഭാകറിൻ്റെ അഭാവത്തിൽ കെഎസ്ആർടിസി ജോയിന്‍റ്‌ മാനേജിംഗ് ഡയറക്‌ടർ പ്രമോജ് ശങ്കറിന് സിഎംഡിയുടെ അധിക ചുമതല നൽകി.

കെ ആർ ജ്യോതിലാലിനാണ് ഗതാഗത സെക്രട്ടറിയുടെ അധിക ചുമതല. അതേസമയം ജീവനക്കാർക്ക് ശമ്പളം നൽകാനാകാതെ കുഴയുകയാണ് കെഎസ്ആർടിസി മാനേജ്മെന്‍റ്‌. സെപ്റ്റംബർ മാസത്തിലെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു ഇതുവരെ ജീവനക്കാർക്ക് നൽകിയിട്ടില്ല.

ALSO READ:Complaint Against KSRTC Bus Employees : 'ഇറക്കിവിട്ടു' ; വിഴിഞ്ഞം കപ്പല്‍ സ്വീകരണത്തിന്‍റെ ഭാഗമായൊരുക്കിയ KSRTC സര്‍വീസിനെതിരെ പരാതി

ഇനിയും 40 കോടി രൂപ ധനവകുപ്പ് അനുവദിച്ചാൽ മാത്രമേ രണ്ടാം ഗഡു വിതരണം സാധ്യമാകൂവെന്നാണ് മാനേജ്മെന്‍റ്‌ വാദം. നേരത്തെ സർക്കാർ അനുവദിച്ച 30 കോടി ഉപയോഗിച്ചാണ് ആദ്യ ഗഡു വിതരണം ചെയ്‌തത്.

അതേസമയം സർക്കാർ വകുപ്പുകളിലേക്കും കോർപ്പറേഷനുകളിലേക്കും കെഎസ്ആർടിസി ജീവനക്കാർക്ക് ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യാൻ അനുമതി നൽകിയിരിക്കുകയാണ്. നിരവധി പേരാണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

സ്ഥിര ജീവനക്കാരുടെ എണ്ണം 25000ത്തിൽ നിന്നും 15,000ത്തിൽ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല ഇതിലൂടെ പ്രതിമാസ ശമ്പള ചെലവ് 83 കോടിയിൽ നിന്ന് 50 കോടിയാക്കി കുറയ്ക്കാനാകുമെന്നും മാനേജ്മെൻ്റ് വിലയിരുത്തുന്നു. നിലവിലെ റിപ്പോർട്ട് പ്രകാരം 2017 മുതൽ ഏർപ്പെടുത്തിയ നിയമന നിരോധനം തുടരും.

ALSO READ:KSRTC Bus Advertisement Contract Scam ടെൻഡറില്ലാതെ 3.5 കോടിയുടെ കരാർ, കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കുന്ന കരാറിൽ ഗുരുതര ക്രമക്കേട്

കരാർ നൽകിയതിൽ തട്ടിപ്പ്: കെഎസ്ആർടിസി ബസുകളിൽ 3.5 കോടിയുടെ പരസ്യം പതിക്കുന്നതിന് നൽകിയ കരാറിൽ വ്യാപക ക്രമക്കേട് (KSRTC Advertisement Contract Scam) നടന്നതായി കണ്ടെത്തി. കരാർ നൽകിയതിൽ തട്ടിപ്പ് നടന്നതായുള്ള പരാതിയിൽ കെഎസ്‌ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജരുടെ ഓഫിസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.