തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പില്‍ കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികളെ പരിഗണിക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ്. യുവത്വവും പുതുമയുള്ള ആളുകളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. പൊളിറ്റിക്കലി പ്രോമിസിങ് ആയ ആളെ പരിഗണിക്കണം. രാജ്യസഭ പോരാട്ടത്തിന്‍റെ വേദിയാക്കണം. അതിന് ചേര്‍ന്ന ആളുകള്‍ സ്ഥാനാര്‍ത്ഥിയാകണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
അവസരം കിട്ടിയവര്‍ യോഗ്യതയുള്ളവരെ സ്വാഗതം ചെയ്യുന്ന നിലപാട് സ്വീകരിക്കണം. യൂത്ത്‌കോണ്‍ഗ്രസിന്‍റെ അഭിപ്രായം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഉത്തരവാദിത്തത്തോടെയുള്ള സമീപനവും തീരുമാനവുമാണ് പ്രതീക്ഷിക്കുന്നതെന്നും ഷാഫി പറഞ്ഞു.
ALSO READ രാജ്യസഭ സ്ഥാനാർഥി ആരാകണമെന്നത് സോണിയ ഗാന്ധിയോട് പറയും, മാധ്യമങ്ങളോടല്ല: വി.ഡി സതീശൻ