തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായി. അണ്ടൂർക്കോണം മുൻ മണ്ഡലം പ്രസിഡന്‍റ് സുജിയെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ അശ്ലീലമായ മറ്റൊരു ചിത്രത്തിൽ ചേർത്താണ് ഇയാൾ പ്രചരിപ്പിച്ചത്. ഐടി ആക്‌ടും കെപി ആക്‌ടും പ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്‌ത് പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ - thiruvananthapuram
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ അശ്ലീലമായ മറ്റൊരു ചിത്രത്തിൽ ചേർത്ത് ഇയാൾ പ്രചരിപ്പിക്കുകയായിരുന്നു.