ETV Bharat / state

മുകേഷിനെതിരെ ദേശീയ ബാലാവകാശ കമ്മിഷനിൽ പരാതി നൽകി യൂത്ത് കോൺഗ്രസ് - National Child Rights Commission

സത്യപ്രതിജ്ഞാ ലംഘനമാണ് എംഎല്‍എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പരാതിയില്‍ യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു.

ദേശീയ ബാലാവകാശ കമ്മിഷനിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്  മുകേഷിനെതിരെ പരാതി  വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറിയ സംഭവം  മുകേഷിനെതിരെ പരാതി  ഭരണഘടനയുടെ അനുഛേദം 188  Youth Congress files complaint against Mukesh  Youth Congress files complaint  National Child Rights Commission  Mukesh
മുകേഷിനെതിരെ ദേശീയ ബാലാവകാശ കമ്മിഷനിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്
author img

By

Published : Jul 5, 2021, 12:37 PM IST

തിരുവനന്തപുരം: വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മുകേഷിനെതിരെ ദേശീയ ബാലാവകാശ കമ്മിഷന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. സഹായം അഭ്യര്‍ഥിച്ച് വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറിയതിൽ സംസ്ഥാന ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

ഭരണഘടനയുടെ അനുഛേദം 188-ാം അടിസ്ഥാനത്തില്‍ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് എംഎല്‍എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നതെന്ന് നിരവധി തവണ പറഞ്ഞിട്ടും അത് എന്താണെന്ന് കേള്‍ക്കാനോ ചോദിക്കാനോ തയ്യാറാകാതെ വിദ്യാര്‍ഥിയെ പലതവണ എംഎല്‍എ അപമാനിച്ചു.

ഇതോടെ ആ വിദ്യാര്‍ഥി എത്രമാത്രം മാനസിക സംഘര്‍ഷത്തിലായെന്ന് ഫോണ്‍ സംഭാഷണത്തിലൂടെ വ്യക്തമാണ്. ഗുരുതരമായ ഈ വിഷയത്തില്‍ ബാലാവകാശ കമ്മിഷന്‍ ആത്മാര്‍ഥമായി ഇടപെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

വൈറലായി മുകേഷിന്‍റെ ഓഡിയോ

പാലക്കാട് നിന്നും സഹായം അഭ്യർഥിച്ച് വിളിച്ച കുട്ടിയോട് എംഎൽഎ കയർത്തു സംസാരിക്കുന്ന ഓഡിയോ ആണ് വൈറലായത്. പാലക്കാട് ഉള്ള ആൾ കൊല്ലം എംഎൽഎ ആയ തന്നെ എന്തിനാണ് വിളിക്കുന്നതെന്ന് മുകേഷ് ചോദിക്കുന്നു.

കൂട്ടുകാരൻ തന്ന നമ്പറാണെന്ന് കുട്ടി പറയുമ്പോൾ നമ്പർ തന്നയാളുടെ ചെവിക്കുറ്റി നോക്കി ഒന്ന് കൊടുക്കണമെന്ന് മുകേഷ് പറയുന്നു. സ്വന്തം എംഎൽഎ മരിച്ചുപോയ പോലെയാണ് തന്നെ വിളിക്കുന്നത്. ഇത് വിളച്ചിലാണ്. അവസാനം സ്വന്തം എംഎൽഎ ആരെന്ന് അറിയുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് കുട്ടി മറുപടി പറയുന്നുണ്ട്. സ്വന്തം എംഎൽഎ ആരെന്ന് അറിയാതെ പത്താം ക്ലാസിൽ പഠിക്കുന്ന നിന്നെ ചൂരൽ വച്ച് അടിക്കണമെന്ന് പരാമര്‍ശിച്ചും മുകേഷ് കുട്ടിയോട് കയർക്കുന്നു. അതേസമയം മുകേഷിനോട് കുട്ടി സോറി പറയുകയും ചെയ്യുന്നുണ്ട്.

READ MORE: 'ട്രെയിന്‍ ലേറ്റ് ആയോന്ന് ചോദിക്കും, കറന്‍റ് ഇല്ലാത്തതാണ് ചിലര്‍ക്ക് പ്രശ്നം' ; ഫോണ്‍ വിളി വിവാദത്തില്‍ മുകേഷ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.