ETV Bharat / state

വ്യാജ ഐഡി കേസ്; പ്രതികളെ ഇന്ന് കോടതില്‍ ഹാജരാക്കും, അന്വേഷണത്തെ പ്രതിരോധിക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ - രാഹുല്‍ മാങ്കൂട്ടത്തില്‍

Youth Congress fake ID card case: കേസില്‍ ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികളെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുക. തെറ്റു ചെയ്‌തവരെ സംരക്ഷിക്കില്ലെന്ന നിലപാടില്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

Youth congress fake ID card case accused  Youth congress fake ID card case  Youth Congress state president Rahul Mamkootathil  യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കാര്‍ഡ് കേസ്  രാഹുല്‍ മാങ്കൂട്ടത്തില്‍  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍
Youth Congress fake ID card case
author img

By ETV Bharat Kerala Team

Published : Nov 23, 2023, 10:18 AM IST

Updated : Nov 23, 2023, 2:05 PM IST

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ നാല് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും (Youth congress fake ID card case accused will produce in Court). ഇന്നലെ (നവംബര്‍ 22) ഇടക്കാല ജാമ്യം ലഭിച്ച ഒന്ന് മുതൽ നാല് വരെയുള്ള പ്രതികളെയാണ് ഇന്ന് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ഹാജരാക്കുക. പ്രതികളായ അഭി വിക്രമിനെയും വികാസ് കൃഷ്‌ണയേയും പത്തനംതിട്ടയിൽ വച്ചും ബിനിൽ ബിനുവിനെയും ഫെന്നി നൈനാനെയും തിരുവനന്തപുരത്തു വച്ചുമാണ് കസ്റ്റഡിയിൽ എടുത്തത് (Youth Congress fake ID card case).

ഫെനി നൈനാൻ, ബിനിൽ ബിനു എന്നിവർ രാഹുൽ മാങ്കൂട്ടത്തിന്‍റെ കാറിൽ രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലാകുന്നത്. രാഹുൽ ബി ആർ എന്ന രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഉടമസ്ഥതയിലുള്ള KL 26 L 3030 എന്ന കാറിൽ നിന്നാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാകുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.

അതേസമയം അന്വേഷണത്തെ ഒരു തരത്തിലും പ്രതിരോധിക്കില്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കില്ലെന്നുമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നിലപാട് (Youth Congress state president Rahul Mamkootathil). ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് പ്രോസിക്യൂഷൻ മുഹമ്മദ്‌ ഷാഫിയാണ് കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരാകുന്നത്. അന്വേഷണം തന്നിലേക്ക് നീളുന്നു എന്ന ഭയം ഇല്ല. നിലവിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളിൽ നിന്നും 24 വ്യാജ കാർഡുകൾ കണ്ടെത്തി. അഭി വിക്രമിന്‍റെ ഫോൺ, ബിനിലിന്‍റെ ലാപ്ടോപ്പ് എന്നിവയിൽ നിന്നുമാണ് അന്വേഷണ സംഘത്തിന് ഇത് ലഭിച്ചത്. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്യുന്ന മുറയ്ക്ക് കൂടുതൽ പേരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read: 'ചെയ്തത് രാജ്യദ്രോഹം, യുവജന സംഘടനകൾക്ക് അപമാനം'; യൂത്ത് കോൺഗ്രസിന് എതിരെ ഡിവൈഎഫ്ഐ

അതേസമയം യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിന് വേണ്ടി വ്യാജ തെരഞ്ഞെടുപ്പ് ഐഡി കാർഡ് തയാറാക്കിയത് ഗൗരവതരമാണെന്നും ഇത്തരം രാജ്യദ്രോഹം യുവജന സംഘടനകൾക്ക് അപമാനമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതികരിച്ചിരുന്നു. രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും വിഷയം ഉയർത്തികാട്ടാവുന്ന ഇടത്തെല്ലാം പരാതി അറിയിക്കുമെന്നും വി കെ സനോജ് വ്യക്തമാക്കുകയുണ്ടായി. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ്‌ നടത്തിയ ട്രയൽ റൺ ആണെന്ന് സംശയമുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചിരുന്നു.

Last Updated : Nov 23, 2023, 2:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.