ETV Bharat / state

സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മത്സരിക്കാൻ യോഗ്യത നേടിയവരുടെ പേരുകൾ പ്രഖ്യാപിച്ചു - യൂത്ത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്

അഖിലേന്ത്യ യൂത്ത് കോൺഗ്രസ് കമ്മിറ്റി തയ്യാറാക്കിയ പട്ടികയിൽ 23 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.

യൂത്ത് കോണ്‍ഗ്രസ്  Youth Congress  കെപിസിസി  കോണ്‍ഗ്രസ്  Youth Congress  അഖിലേന്ത്യ യൂത്ത് കോൺഗ്രസ്  KPCC  Youth congress candidates list Published  യൂത്ത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്  രാഹുൽ മാങ്കുട്ടത്തിൽ
യൂത്ത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്
author img

By

Published : Jun 4, 2023, 4:55 PM IST

തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടിയവരുടെ അവസാന പേരുകൾ പ്രസിദ്ധീകരിച്ചു. അഖിലേന്ത്യ യൂത്ത് കോൺഗ്രസ് കമ്മിറ്റിയാണ് പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിച്ചത്. 23 പേർ ഉൾപ്പെട്ട പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

ഓരോരുത്തരുടെയും പ്രവർത്തനം വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇതുവരെയും ഐക്യത്തിൽ എത്താൻ യൂത്ത് കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. എ, ഐ ഗ്രൂപ്പുകളിൽ നിന്നും പല പേരുകളും ഉയരുന്നുണ്ട്. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് നോമിനേഷൻ നൽകാം.

അഖിലേന്ത്യ യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിദ്ധീകരിച്ച പട്ടികയിൽ അനീഷ് എസ് ടി സുകുമാരൻ, എബിൻ വർക്കി, അഡ്വ. കെ എ അബിദ് അലി, അഡ്വ. ഒ ജെ ജനീഷ്, അനുതാജ്, അരിത ബാബു, ബിനു ചുള്ളിയിൽ, വി പി ദുൽഖിൽ, എറിക് സ്റ്റീഫൻ, ഫാറൂഖ് ഒ, ജെ എസ് അഖിൽ, ജിൻഷാദ് ജിന്നാസ്, ജോമോൻ ജോസ്, കെ എം അഭിജിത്ത്, ലിന്‍റോ പി അന്തു, എം പി പ്രവീൺ, ആർ ഷാഹിൻ, രാഹുൽ മാങ്കൂട്ടത്തിൽ, എസ് ജെ പ്രേംരാജ്, ഷിബിന വി കെ, വൈശാഖ് ദർശൻ, വീണ എസ് നായർ, വിഷ്‌ണു സുനിൽ എന്നിവരാണ് ഉൾപ്പെട്ടിട്ടുള്ളത്.

ബ്ലോക്ക് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ച് കെപിസിസി : അതേസമയം കഴിഞ്ഞ ദിവസം 11 ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്‍റുമാരെ കെപിസിസി പ്രഖ്യാപിച്ചിരുന്നു. വർഷങ്ങൾ നീണ്ട തർക്കങ്ങൾക്കും കൂടിയാലോചനകൾക്കും ഒടുവിലായിരുന്നു പ്രഖ്യാപനം. നിലവിൽ തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിലെ ബ്ലോക്ക് പ്രസിഡൻ്റുമാരുടെ പട്ടികയാണ് പ്രഖ്യാപിക്കാൻ ഉള്ളത്.

കൊല്ലം 22, ആലപ്പുഴ 18, എറണാകുളം 25, ഇടുക്കി 10, കണ്ണൂർ 23, കാസർകോട് 11, കോഴിക്കോട് 26, പാലക്കാട് 22, പത്തനംതിട്ട 10, തൃശൂർ 24, വയനാട് 6 എന്നിങ്ങനെയാണ് ബ്ലോക്ക് പ്രസിഡൻ്റുമാരുടെ പട്ടിക പ്രഖ്യാപിച്ചത്. അതേസമയം ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നതിനാലാണ് തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലെ അന്തിമ പട്ടിക വൈകുന്നതെന്നാണ് വിവരം.

ALSO READ : 11 ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ച് കെപിസിസി

നേരത്തെ പുനഃസംഘടന പൂർത്തിയാക്കാൻ ആയില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തിരിക്കില്ലെന്ന് പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള കോൺഗ്രസ് ലീഡേഴ്‌സ് മീറ്റിൽ കെ സുധാകരൻ തുറന്നടിച്ചിരുന്നു. കുറച്ച് നേതാക്കൾ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ടു കൊണ്ടു പോകാൻ ആകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബ്ലോക്ക് പ്രസിഡൻ്റുമാരുടെ പട്ടിക പൂർണ്ണമായും പ്രഖ്യാപിച്ച് കഴിഞ്ഞാൽ അടുത്ത വെല്ലുവിളി മണ്ഡലം പ്രസിഡന്‍റുമാരെ നിയമിക്കുക എന്നതാണ്. കോൺഗ്രസ് സംഘടന സംവിധാനത്തിന്‍റെ ഏറ്റവും പ്രധാന ഘടകങ്ങളിൽ ഒന്നായ ബ്ലോക്ക് തലത്തിലെ പുനഃസംഘടന പൂർത്തിയാകുമ്പോൾ പാർട്ടി പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കൂടുതൽ ഊർജ്ജസ്വലമാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.