ETV Bharat / state

യൂത്ത് കോൺഗ്രസ് സമരം; പ്രതികളുടെ ജാമ്യ അപേക്ഷ കോടതി തളളി

author img

By ETV Bharat Kerala Team

Published : Dec 27, 2023, 8:15 PM IST

Updated : Dec 27, 2023, 10:50 PM IST

Youth Congress Bail Application Rejected: പൊലീസിന്‍റെ ജോലി തടസപ്പെടുത്തി, ഹെല്‍മറ്റുകളും ഷീല്‍ഡുകളും നശിപ്പിച്ചു എന്നിങ്ങനെയുളള കുറ്റങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവതികള്‍ ഉള്‍പ്പെടെ 19 പേരാണ് റിമാന്‍റില്‍ കഴിയുന്നത്.

Court News  bail application rejected  youthcongress bail denied  ജാമ്യം നിരസിച്ച് കോടതി  ജാമ്യാപേക്ഷ തള്ളി
Youth Congress Bail Application Rejected By Court

തിരുവനന്തപുരം: മുഖ്യമന്ത്രിരാജിവയക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യ അപേക്ഷ തള്ളി. പൊലീസിനെതിരെ നടത്തിയ ആക്രണം അതീവ ഗൗരവമുള്ളതെന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്(Youth Congress Bail Application Rejected By Court).

അതുൽ, പ്രേംലാൽ, ബിനുകുമാർ, അക്‌സര്‍ ഷാ രാഹുൽ, ജോഫിൻ, റമീസ് ഹുസൈൻ, വിവേക്, നോയൽ ടോമിൻ, സജിത്ത്, ജിഷ്‌ണു, അദ്വൈത, സനൽ, വൈശാഖ്, ചൈത്ര, പവിത്രൻ, മുഹമ്മദ് റഫീഖ്, അജയൻ, ജനീഷ് എന്നീ 19 പ്രതികളുടെ ജാമ്യ അപേക്ഷയാണ് തള്ളിയത്.
പൊലീസിനെതിരെ നടത്തിയ ആക്രണം ന്യായീകരിക്കാൻ കഴിയില്ല, ഈ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേസം നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചു. ഭരണഘടനപരമായി അനുവദിച്ചിട്ടുള്ള പ്രതിഷേധ സമരം മാത്രമാണ് നടത്തിയതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചില്ല.

'പരുക്ക് പറ്റിയില്ലങ്കിലും നടത്തിയ സമരം നിയമ വ്യവസ്‌തകളെ വെല്ലുവിളിക്കുന്നത് അല്ലേ എന്ന് കോടതി ചോദിച്ചു'. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തുക, ഹെൽമറ്റ്, ഷീൽഡ് എന്നിവ നശിപ്പിച്ചതിലൂടെ അരലക്ഷം രൂപയുടെ നഷ്‌ടവും വരുത്തി എന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുളള കേസ്.

Last Updated : Dec 27, 2023, 10:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.