തിരുവനന്തപുരം: ഡിവൈഎഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്. സിപിഒ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളോട് ഡിവൈഎഫ്ഐക്ക് പകയാണെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ ആരോപിച്ചു. എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ അട്ടിമറി നിയമനം നടത്താൻ കഴിയാത്തതാണ് ഈ പകയ്ക്ക് കാരണമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. പിണറായി വിജയന്‍റെ അടിമകളായി ഡിവൈഎഫ്ഐ അധ:പധിച്ചു. സമരക്കാരോടുള്ള അവരുടെ സമീപനത്തോട് സഹതാപം തോന്നുന്നു. സർക്കാരിന് വേണ്ടി അവർ നടത്താൻ പോകുന്ന ക്യാമ്പയിൻ കേരളം കണ്ട ഏറ്റവും വലിയ യുവജനവിരുദ്ധ ക്യാമ്പയിൻ ആകും. ഹാഫ് മോദിയെപ്പോലെയാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും സമരക്കാരോടുള്ള സമീപനമെന്നും ഷാഫി പറമ്പിൽ കൂട്ടിചേർത്തു.
പിഎസ്‌സി നിയമനം: ഡിവൈഎഫ്ഐക്കെതിരെ യൂത്ത് കോൺഗ്രസ് - യൂത്ത് കോൺഗ്രസ് വാർത്തകൾ
ഹാഫ് മോദിയെപ്പോലെയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമരക്കാരോടുള്ള സമീപനമെന്നും ഷാഫി പറമ്പിൽ.