തിരുവനന്തപുരം: വാഹനങ്ങൾ തടഞ്ഞ് പോത്തൻകോട് ജംഗ്ഷനിൽ യുവാക്കൾ തമ്മിൽ സംഘർഷം. സംഘർഷം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കുറ്റക്കാരെ കണ്ടെത്താനാവാതെ പൊലീസ്. ഇന്നുച്ചക്ക് 2 മണിയോടെയാണ് സംഭവം. പോത്തൻകോട് ജങ്ഷനിൽ ചന്തയിലേയ്ക്കുള്ള പ്രവേശന വാതിലിന് സമീപമാണ് സംഘർഷമുണ്ടായത്. ബൈക്കിലെത്തിയ യുവാക്കൾ തമ്മിൽ പരസ്പരം വാക്കേറ്റമുണ്ടാകുകയും നടുറോഡിൽ തമ്മിലടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
സംഘത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഘർഷത്തിൽ ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. സംഭവം പോത്തൻകോട് പൊലീസിലിൽ അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താൻ വൈകിയതായും ആരോപണമുണ്ട്. സമീപത്ത് സി സി ടി വി ദൃശ്യങ്ങൾ ലഭ്യമാണെങ്കിലും സ്വാഭാവിക അന്വേഷണത്തിനുപോലും പൊലീസ് തയ്യാറായില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.