ETV Bharat / state

നിയന്ത്രണംവിട്ട കാർ ഇടിച്ച് യുവതികൾക്ക് പരിക്ക് ; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം റോഡിൽ നിന്ന് ബാലരാമപുരം റോഡിലേക്ക് കയറിയ കാർ എതിരെ വന്ന വാഹനത്തിന് കടന്നുപോകാൻ അവസരം ഒരുക്കുന്നതിനിടെ നിയന്ത്രണംവിടുകയായിരുന്നു

Young women injured in car crash  നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് യുവതികൾക്ക് പരിക്ക്  അപകടം  car crash  accident  പരിക്ക്
നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് യുവതികൾക്ക് പരിക്ക്
author img

By

Published : Aug 28, 2021, 6:56 AM IST

തിരുവനന്തപുരം : കാട്ടാക്കട-ബാലരാമപുരം റോഡിൽ നിയന്ത്രണംവിട്ട കാറിനും പാർക്ക് ചെയ്തിരുന്ന കാറിനും ഇടയിൽപ്പെട്ട സ്കൂട്ടർ യാത്രികരായ യുവതികൾക്ക് പരിക്ക്. അരുവിക്കര സ്വദേശികളായ സ്‌മിത, റീത്ത എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

തിരുവനന്തപുരം റോഡിൽ നിന്ന് ബാലരാമപുരം റോഡിലേക്ക് പ്രവേശിക്കെ, എതിരെ വന്ന വാഹനത്തിന് കടന്നുപോകാൻ അവസരം ഒരുക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിടുകയായിരുന്നു. വാഹനം അതേദിശയിൽ എത്തിയ, യുവതികൾ സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ച് വശത്ത് പാർക്ക് ചെയ്തിരുന്ന കാറിനോട് ചേർത്ത് നിർത്തി.

ഇരുവാഹനങ്ങൾക്കും ഇടയിൽപ്പെട്ട, സ്കൂട്ടറിൽ ഉണ്ടായിരുന്ന യുവതികള്‍ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് മുകളിലേക്ക് മറിഞ്ഞതിനാൽ കൂടുതൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Also Read: 'വീട്ടിലേക്ക് സ്വാഗതം'; മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ മടങ്ങിയെത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

അതേസമയം, പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചില്ലായിരുന്നുവെങ്കിൽ ഇരു വാഹനങ്ങളും റോഡിന്‍റെ വശത്തെ കുഴിയിലേക്ക് പതിക്കുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവസ്ഥത്തുണ്ടായിരുന്നവർ ഇരുവരെയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.