തിരുവനന്തപുരം: ചിറയിൻകീഴ് മുടപുരം സ്വദേശിയായ യുവാവ് വെട്ടേറ്റു മരിച്ചു. നിരവധി കേസുകളിൽ പ്രതിയായ അജിത് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെ മുടപുരത്തിനു സമീപപ്രദേശമായ അരയതുരുത്ത് വയൽ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. വഴിയാത്രക്കാരാണ് മൃതദേഹം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൊലീസിനെ അറിയിച്ചത്.
ALSO READ: ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം; കേരള നിയമസഭ തിങ്കളാഴ്ച പ്രമേയം പാസാക്കും
തെങ്ങുംവിള മുക്കോണി തോടിനു സമീപത്താണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുതുകിലും തലയ്ക്കും വെട്ടേറ്റ പാടുണ്ട്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നേരത്തേ യുവാവ് പ്രതിയായിരുന്ന കേസുകളുമായി ബന്ധപ്പെടുത്തിയുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്.