തിരുവനന്തപുരം: ഹോട്ടലിൽ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കവേ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു. ശ്രീകാര്യത്തിന് സമീപം മാങ്കുഴിയിലെ സ്വകാര്യ കാറ്ററിംഗ് യൂണിറ്റിലെ പാചകക്കാരനായ കോട്ടയം സ്വദേശി അജിൽ ജോർജ്ജ് (34) ആണ് മരിച്ചത്. ഇന്ന് ഉച്ചക്കായിരിരുന്നു സംഭവം.
ജോലി കഴിഞ്ഞ് ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിന് സമീപമുള്ള ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ അജീൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ അനിറ്റ്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.