തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി യുവാവ് എക്സൈസ് സംഘത്തിന്‍റെ പിടിയിൽ. ഇൻസ്പെക്ടർ സച്ചിന്‍റെ നേതൃത്വത്തിൽ പെരുമ്പഴുതൂർ ഭാഗത്ത് നടത്തിയ പരിശോധനയില്‍ പനച്ചമൂട് സ്വദേശി കമാൽ യൂസഫിനെ( 23)യാണ് അറസ്റ്റ് ചെയ്തത്.
ബൈക്ക് കസ്റ്റഡിയില്‍
ഇയാളിൽ നിന്നും 100 മയക്കുമരുന്ന് ഗുളികകളും കഞ്ചാവും കണ്ടെത്തി. ബൈക്കിൽ കറങ്ങി ആവശ്യക്കാർക്ക് ലഹരി വസ്തുക്കൾ വിൽക്കുന്ന പ്രധാന ഇടനിലക്കാരനാണ് കമാൽ.
ALSO READ: ഉഭയകക്ഷി ചര്‍ച്ച : ദ്വിദിന സന്ദര്‍ശനത്തിന് കരസേന മേധാവി ഇറ്റലിയില്‍
ഇയാളുടെ ബൈക്കും എക്സൈസ് കസ്റ്റഡിയിലെത്തു. ഊരൂട്ടമ്പലം സ്വദേശി മിഥുൻലാൽ, ബിനു എന്നിവരിൽ നിന്നാണ് കഞ്ചാവും, മയക്കുമരുന്ന് ഗുളികകളും ലഭിച്ചിരുന്നതെന്ന് കമാൽ യൂസഫ് എക്‌സൈസിന് മൊഴി നൽകി.
കഞ്ചാവ് കണ്ടെടുത്തു
തുടർന്ന്, എക്സൈസ് സംഘം ബിനുവിന്‍റെ വീട് പരിശോധിയ്‌ക്കുകയും രണ്ടുകിലോ കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന മിഥുൻലാലും ബിനുവും എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കി.
അസിസ്‌റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ സജിത്ത്കുമാർ, പ്രിവൻ്റീവ് ഓഫിസർ ഷാജു, സിവിൽ എക്സൈസ് ഓഫിസർമാരായ നൂജു, സതീഷ്കുമാർ, പ്രശാന്ത് ലാല്‍ നന്ദകുമാർ, ഹരിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.