തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ വ്യാപകമായി മഴപെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളിലൊഴികെ ബാക്കി 11 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് പ്രവചനം. ആന്ധ്രാ- തമിഴ്‌നാട് തീരത്തെ ന്യൂനമര്‍ദമാണ് സംസ്ഥാനത്തെ ശക്തമായ മഴയ്ക്ക് കാരണം.
തീരപ്രദേശത്തെ കാറ്റിന് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയ്ക്ക് സാധ്യതയുണ്ട്. അതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പാടില്ലെന്നാണ് നിർദേശം. ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.