തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്‌മസ്-പുതുവത്സര ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ XG 358753 നമ്പറിലുള്ള ടിക്കറ്റിന്. കൊല്ലം ആര്യങ്കാവിലെ ഭരണി ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
തിരുവനന്തപുരത്തെ പ്രധാന ഏജൻസിയിൽ നിന്ന് വിൽപനക്കായി ആര്യങ്കാവിലെ ഏജൻസിക്ക് നൽകിയതാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ്. തിരുവനന്തപുരം ഗോർക്കി ഭവനിൽ മേയർ ആര്യ രാജേന്ദ്രനാണ് നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയെ കണ്ടെത്തിയത്.