ETV Bharat / state

World Cup Warm Up Matches Trivandrum: ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് കാര്യവട്ടമൊരുങ്ങി; എല്ലാം സുസജ്ജമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ - കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം

Karyavattom Greenfield Stadium Ready For World Cup Warm Up Matches: 29 ന് തുടങ്ങുന്ന ലോകകപ്പ് സന്നാഹ മത്സരങ്ങളെ മഴ ഒരു തരത്തിലും ബാധിക്കില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു

World Cup Warm Up Matches  ODI World Cup 2023  Karyavattom Greenfield Stadium  Kerala Cricket Association  Greenfield Stadium Ready For World Cup  ലോകകപ്പ് സന്നാഹ മത്സരങ്ങള്‍  ലോകകപ്പ്  കേരള ക്രിക്കറ്റ് അസോസിയേഷന്‍  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം  ഐസിസി ഏകദിന ലോകകപ്പ്
World Cup Warm Up Matches
author img

By ETV Bharat Kerala Team

Published : Sep 25, 2023, 5:39 PM IST

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍ ഇടിവി ഭാരതിനോട്

തിരുവനന്തപുരം: ഏകദിന ക്രിക്കറ്റിലെ ലോക ചാമ്പ്യന്‍ഷിപ്പിന് (ODI World Cup 2023) ഇന്ത്യന്‍ മണ്ണില്‍ കാഹളമുയരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആതിഥേയരും വിദേശ ടീമുകളും തമ്മില്‍ സെപ്‌റ്റംബര്‍ 29 മുതല്‍ ആരംഭിക്കുന്ന സന്നാഹ മത്സരങ്ങള്‍ക്ക് (Warm Up Matches) തലസ്ഥാനത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം (Karyavattom Greenfield Stadium) ഒരുങ്ങി. സന്നാഹ മത്സരത്തിന് മഴ വില്ലനാകുമെന്ന ഭീതിയിലാണ് ടീമുകളും ക്രിക്കറ്റ് പ്രേമികളുമെങ്കിലും അത്തരമൊരു ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുകയാണ് സന്നാഹ മത്സരത്തിന്‍റെ മുഖ്യ സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (Kerala Cricket Association).

മഴയെ പേടിക്കേണ്ട: ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്കിടെ മഴ പെയ്‌താല്‍ എത്രയും വേഗം പിച്ച് മത്സരയോഗ്യമാക്കാനാകുമെന്നും ഇതുസംബന്ധിച്ച ആശങ്കകള്‍ പൂര്‍ണമായി തള്ളുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു വിനോദ് എസ് കുമാര്‍.

ഇതിനായി കൂടുതല്‍ ഗ്രൗണ്ട് സ്‌റ്റാഫിനെ നിയോഗിച്ചിട്ടുണ്ട്. മഴ പെയ്‌താല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഗ്രൗണ്ട് മൂടാനുള്ള എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങള്‍ക്ക് മുന്നോടിയായി ഗ്രൗണ്ടിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. രാത്രിയിലാണ് ടീമുകള്‍ കൂടുതലായും പരിശീലനത്തിന് ഇറങ്ങുക. ഇതിനായി ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ പരിശീലനം നടക്കുന്ന ഭാഗത്ത് കൂടുതല്‍ ഫ്‌ളെഡ് ലൈറ്റുകള്‍ സ്ഥാപിച്ചു. ബിസിസിഐ നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും വിനോദ് എസ് കുമാര്‍ വ്യക്തമാക്കി.

മത്സരങ്ങള്‍ കളറാക്കാന്‍ കെസിഎ: ഐസിസി ഏകദിന ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്‍റ് ആദ്യമായാണ് കാര്യവട്ടത്ത് നടക്കുന്നത്. തുടര്‍ച്ചയായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇത് വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മത്സരങ്ങളും കഴിയുമ്പോള്‍ ഗ്യാലറിയും സ്‌റ്റേഡിയവും വൃത്തിയാക്കുക എന്നത് കനത്ത വെല്ലുവിളിയാണ്. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുമെന്നും സന്നാഹ മത്സരത്തിനെത്തുന്ന ടീമുകള്‍ക്ക് പരിശീലനത്തിന് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന് പുറമെ തുമ്പ സെന്‍റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിലും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മത്സരം നടക്കുമ്പോള്‍ അപ്പര്‍ ടയറിന് 300 രൂപയും ലോവര്‍ ടയറിന് 900 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഐസിസി ക്യൂറേറ്ററും പ്രതിനിധികളുമെത്തി പരിശോധിച്ച ശേഷമാകും സന്നാഹ മത്സരത്തിന് ഏത് പിച്ചാകും തെരഞ്ഞെടുക്കുക എന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. ബിസിസിഐയുടെ ക്യൂറേറ്റര്‍ ചൊവ്വാഴ്‌ച (26.09.2023) തിരുവനന്തപുരത്തെത്തും. ഗ്യാലറിയിലെ കേടായ കസേരകള്‍ക്ക് പകരം പുതിയവ മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടീമുകള്‍ എന്നെത്തും: ലോകകപ്പ് സന്നാഹമത്സരങ്ങള്‍ക്കായി ദക്ഷിണാഫ്രിക്കന്‍ 15 അംഗ ടീം തിങ്കളാഴ്‌ച (25.09.2023) പുലര്‍ച്ചെ 3.30 ഓടെ എത്തി. ഇവര്‍ക്ക് കോവളം ലീല ഹോട്ടലിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ 29ന് അഫ്‌ഗാനിസ്ഥാനുമായാണ് ദക്ഷിണാഫ്രിക്കയുടെ മത്സരം.

സെപ്‌റ്റംബര്‍ 30നാണ് ഇന്ത്യന്‍ ടീം അംഗങ്ങളെത്തുക. ഇവര്‍ക്കും കോവളം ലീല ഹോട്ടലിലാണ് താമസസൗകര്യം ഒരുക്കുന്നത്. അഫ്‌ഗാനിസ്ഥാന്‍ ടീം 26-ാം തീയതിയും ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ്‌ ടീമുകള്‍ 28-ാം തീയതിയും ന്യൂസിലന്‍ഡ് 30-ാം തീയതിയും എത്തും. ഹയാത്ത്, വിവാന്ത എന്നീ ഹോട്ടലുകളിലാണ് ഇവര്‍ക്ക് താമസം സജ്ജമാക്കിയിട്ടുള്ളത്. അതേസമയം ഓസ്‌ട്രേലിയക്കും കോവളം ലീലയിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.

സെപ്റ്റംബര്‍ 30ന് ഓസ്ട്രേലിയയും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള മത്സരവും ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും തമ്മിലും ഒക്ടോബര്‍ മൂന്നിന് ഇന്ത്യ നെതര്‍ലന്‍ഡ്‌സ് മത്സരവും നടക്കും. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയിലെ വിവിധ വേദികളില്‍ ഏകദിന ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.