തിരുവന്തപുരം: കാട്ടാക്കട നക്രം ചിറയില്‍ വർക്ക് ഷോപ്പില്‍ തീ പിടിത്തം. പാലേലി വടക്കേക്കര വീട്ടില്‍ ജയന്‍റെ ടൂ വീലർ വർക്ക് ഷോപ്പിലാണ് ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെ തീപിടത്തമുണ്ടായത്. തീപിടുത്തത്തില്‍ 25ഓളം ബൈക്കുകൾ കത്തി നശിച്ചു. സംഭവത്തില്‍ ആളപായമില്ല. തീ പിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സമീപത്തെ വീടിന്‍റെ ജനലിലേക്ക് പടർന്ന തീ അഗ്നിശമനസേന എത്തി കെടുത്തിയത് കൂടുതല്‍ അപകടത്തിലേക്ക് പോകാതിരിക്കാൻ കാരണമായി. സംഭവത്തില്‍ എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ട്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.
വർക്ക് ഷോപ്പില്‍ തീപിടുത്തം; പൊലീസ് അന്വേഷണം ആരംഭിച്ചു - fire in trivandrum workshop
അറ്റകുറ്റപണികൾ നടത്താനായി വെച്ചിരുന്ന ഉപകരണങ്ങളും കടയില്‍ സൂക്ഷിച്ചിരുന്ന മുഴുവൻ സാധന സാമഗ്രികളും ഉൾപ്പടെ കത്തിയമർന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവന്തപുരം: കാട്ടാക്കട നക്രം ചിറയില്‍ വർക്ക് ഷോപ്പില്‍ തീ പിടിത്തം. പാലേലി വടക്കേക്കര വീട്ടില്‍ ജയന്‍റെ ടൂ വീലർ വർക്ക് ഷോപ്പിലാണ് ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെ തീപിടത്തമുണ്ടായത്. തീപിടുത്തത്തില്‍ 25ഓളം ബൈക്കുകൾ കത്തി നശിച്ചു. സംഭവത്തില്‍ ആളപായമില്ല. തീ പിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സമീപത്തെ വീടിന്‍റെ ജനലിലേക്ക് പടർന്ന തീ അഗ്നിശമനസേന എത്തി കെടുത്തിയത് കൂടുതല്‍ അപകടത്തിലേക്ക് പോകാതിരിക്കാൻ കാരണമായി. സംഭവത്തില്‍ എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ട്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.
കാട്ടാക്കട നക്രം ചിറയിൽ വർക്ഷോപ്പിൽ തീ പിടിത്തം. ബുധനാഴ്ച്ച രാത്രി പതിനൊന്നു മുപ്പതോടെയാണ് സംഭവം. ആളപായം ഇല്ല. ഇരുപത്തി അഞ്ചോളം ബൈക്കുകൾ അഗ്നിക്കിരയായി. അതേസമയം തീ പിടിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല . പോലീസ് അന്വേഷണം ആരംഭിച്ചു .പാലേലി വടക്കേക്കര വീട്ടിൽ ജയൻ എന്ന വിനുവിന്റെ മിനി നഗറിലെ ശാലോം ടൂ വീലർ വർക്ഷോപ്പിലാണ് രാത്രിയോടെ തീ ആളിപടർന്നതു . നിമിഷനേരം കൊണ്ട് ഷെഡിൽ ഉണ്ടായിരുന്ന ഇരുപത്തി അഞ്ചു വാഹനങ്ങൾ പൂർണ്ണമായും അഗ്നിക്കിരയായി. അറ്റകുറ്റപണികൾ നടത്താനുള്ള ഉപകരണങ്ങളും ഇവിടെ സൂക്ഷിച്ചിരുന്ന മുഴുവൻ സാധന സാമഗ്രികളും ഉൾപ്പടെ കത്തിയമർന്നു.അതെ സമയം കാട്ടാക്കട നിന്നും എത്തിയ രണ്ടു യൂണിറ്റ് അഗ്നിശമനസേന നടത്തിയ രക്ഷാപ്രവർത്തനത്തിൽ അടുത്ത ഷെഡിൽ ഉണ്ടായിരുന്ന പന്ത്രണ്ടോളം ഇരുചക്ര വാഹനങ്ങൾ സുരക്ഷിതമാക്കി. ഷെഡിനു സമീപത്തു ഇരുവശങ്ങളിലുമായി കെട്ടിടങ്ങൾ ഉണ്ടായിരുന്നു .അഗ്നി ആളിപടരുന്നതിനിടെ സമീപത്തെ വീടിലേക്ക് തീ പടർന്നു ജനലിൽ പിടിക്കുകയും അഗ്നിശമന സേന കെടുത്തുകയും ചെയ്തത് കൂടുതൽ അപകടത്തിലേക്ക് പോകാതിരിക്കാൻ കാരണമായി. എട്ടു ലക്ഷത്തോളം രൂപയുടെ നഷ്ട്ടം സംഭവിച്ചതായി ആണ് പ്രാഥമീക വിവരം. കാട്ടാക്കട ഇൻസ്‌പെക്ടർ സുനികുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തുണ്ടായിരുന്നു .കാട്ടാക്കട സ്റ്റേഷൻ ഓഫീസർ എസ് എസ് പ്രിൻസ് , ലീഡിങ് ഫയർമാൻ മോഹൻ കുമാർ, പ്രശോഭ് , രാജേഷ്‌കുമാർ, ഷംനാദ് , വിജയകുമാർ, സജീവ് രാജ് , ഹോം ഗാർഡ് അലക്സ് ഡാനിയേൽ .എന്നിവരാണ് തീ നിയന്ത്രണ വിധേയമാക്കിയത് . സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നു.