ETV Bharat / state

90 അടി താഴ്‌ചയുള്ള കിണറില്‍ മണ്ണിടിഞ്ഞ് കാണാതായ തൊഴിലാളിക്കായുള്ള തെരച്ചില്‍ താത്കാലികമായി നിര്‍ത്തി ; കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കും

കയര്‍ ഉപയോഗിച്ച് കിണറില്‍ ഇറങ്ങിയുള്ള രക്ഷാപ്രവര്‍ത്തനം താത്‌കാലികമായി അവസാനിപ്പിച്ചു. സ്ഥലത്തേക്ക് കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനാണ് അധികൃതരുടെ ശ്രമം

worker stuck in well  worker stuck in well rescue operation  thiruvananthapuram worker stuck in well  കിണറില്‍ മണ്ണിടിഞ്ഞ് വീണ് കാണാതായ തൊഴിലാളി  രക്ഷാപ്രവര്‍ത്തനം  കിണറില്‍ മണ്ണിടിഞ്ഞ് തൊഴിലാളിയെ കാണാതായി
Vizhinjam
author img

By

Published : Jul 9, 2023, 12:34 PM IST

90 അടി താഴ്‌ചയുള്ള കിണറില്‍ മണ്ണിടിഞ്ഞ് കാണാതായ തൊഴിലാളിക്കായുള്ള തെരച്ചില്‍ താത്കാലികമായി നിര്‍ത്തി

തിരുവനന്തപുരം : വിഴിഞ്ഞം (Vizhinjam) മുക്കോലയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി കിണറിനുള്ളിൽ അകപ്പെട്ട സംഭവത്തിൽ ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനം താത്‌കാലികമായി നിർത്തി. 24 മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തനം നിർത്തിവച്ചത്. ഇന്നലെ (ജൂലൈ 08) രാവിലെ ആയിരുന്നു കിണർ ഇടിഞ്ഞ് തമിഴ്‌നാട് (TamilNadu) സ്വദേശി മഹാരാജൻ (55) ഉള്ളില്‍ അകപ്പെട്ടത്.

നിലവില്‍ കൂടുതൽ ഉപകരണങ്ങൾ സ്ഥലത്തേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് രക്ഷാപ്രവർത്തനം താത്‌കാലികമായി നിർത്തിയത്. കയര്‍ കെട്ടി കിണറിലേക്ക് ഇറങ്ങിയായിരുന്നു ഇതുവരെയുള്ള രക്ഷാപ്രവര്‍ത്തനം. എന്നാൽ, മഴ പെയ്‌ത ശേഷം കിണർ വീണ്ടും ഇടിഞ്ഞ് വീഴാൻ സാധ്യത ഉണ്ടെന്ന വിലയിരുത്തലില്‍ ആണ് മണ്ണ് മാറ്റാൻ കൂടുതല്‍ ഉപകരണങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചത്.

ഇന്നലെ (ജൂലൈ 08) രാവിലെ ഒന്‍പതരയോടെ ആയിരുന്നു സംഭവം. വീട്ടുകാരാണ് വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചത്. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ രാവിലെ 10 മണിയോടെ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

90 അടി താഴ്‌ചയുള്ള കിണറിലാണ് മഹാരാജൻ അകപ്പെട്ടത്. തമിഴ്‌നാട് പാർവതീപുരം സ്വദേശിയാണ്. ഏകദേശം 16 വർഷത്തോളമായി വിഴിഞ്ഞത്താണ് ഇയാൾ താമസിച്ച് വരുന്നത്.

വേങ്ങാന്നൂര്‍ മുക്കോല ചോട്ടുകോണം റോഡ് അശ്വതിയിൽ സുകുമാരന്‍റെ വീട്ടിലെ കിണറിൽ പഴയ കോൺക്രീറ്റ് ഉറയുടെ മുകളിലേക്ക് പുതിയ ഉറകൾ സ്ഥാപിക്കുന്ന ജോലിക്കിടെയാണ് അപകടം നടന്നത്. കിണറിൽ നേരത്തെ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് അടിത്തട്ടിൽ നിന്ന് മുകളിലേക്കുള്ള ഉറകൾ മാറ്റി സ്ഥാപിച്ചുവരികയായിരുന്നു. കിണറിന്‍റെ അടിത്തട്ടിൽ ഉണ്ടായിരുന്ന മണ്ണ് നീക്കാനും അവിടെ സ്ഥാപിച്ചിരുന്ന പമ്പ് തിരിച്ചെടുക്കാനുമായിരുന്നു മഹാരാജൻ കിണറ്റിൽ ഇറങ്ങിയത്.

സഹായത്തിനുണ്ടായിരുന്ന മണികണ്‌ഠന്‍ (48) എന്ന തൊഴിലാളി കിണറിനുള്ളില്‍ മഹാരാജന് കുറച്ച് മുകളിലായി നിൽക്കവെയാണ് അപകടമുണ്ടായത്.

More Read : ഉറകൾ ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി കിണറിനുള്ളിൽ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അപകടത്തില്‍ നിന്ന് മണികണ്‌ഠൻ കഷ്‌ടിച്ചാണ് രക്ഷപ്പെട്ടത്. നേരിയ തോതിൽ വെള്ളം കുത്തി ഇറങ്ങുന്നത് കണ്ട് മുകളിൽ നിന്നിരുന്ന മറ്റ് തൊഴിലാളികൾ മുകളിലേക്ക് കയറാൻ ഇവരോട് നിര്‍ദേശിച്ചിരുന്നു. കയറിൽ പിടിച്ച് മുകളിൽ കയറാൻ തുടങ്ങുമ്പോൾ ആണ് കിണറിന്‍റെ മധ്യഭാഗത്തുനിന്ന് മുമ്പ് സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ഉറ തകർന്ന് മണ്ണും വെള്ളവും മണികണ്ഠന്‍റെയും മഹാരാജന്‍റെയും മുകളിലേക്ക് വീഴുന്നത്.

Also Read : Kottayam Rain | വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ട് തുരുത്തേൽച്ചിറയിലെ 11 കുടുംബങ്ങള്‍ ; ചെറുവള്ളത്തിലും ചങ്ങാടത്തിലും ദുരിതയാത്ര

മണികണ്‌ഠൻ പരിക്കുകളോടെ രക്ഷപ്പെട്ടു. വിജയൻ, ശേഖരൻ, കണ്ണൻ എന്നിവരാണ് മറ്റ് തൊഴിലാളികൾ. വിഴിഞ്ഞം, ചാക്ക യൂണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ്‌സ് സേനയും സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (Special Task Force) വിഴിഞ്ഞം പൊലീസുമാണ് (Vizhinjam Police) രക്ഷാപ്രവർത്തനം നയിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.