ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കേണ്ടതുണ്ടെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രി അശ്വിനി വൈഷ്‌ണവ്. പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി വിഷയം ഏറ്റെടുക്കണമെന്നും ഇക്കാര്യത്തിൽ കൂടുതൽ കർശനമായ നിയമങ്ങൾ രൂപീകരിക്കാൻ സമവായം വേണമെന്നും കേന്ദ്രമന്ത്രി ലോക്‌സഭയിൽ പറഞ്ഞു.
നിയമ വിരുദ്ധമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള അശ്ലീലവും ലൈംഗിക ഉള്ളടക്കങ്ങളും സംപ്രേക്ഷണം ചെയ്യുന്നത് പരിശോധിക്കുന്നതിനുള്ള നിലവിലുള്ള സംവിധാനങ്ങളെ കുറിച്ചും നിലവിലുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ എന്നുമുള്ള ബിജെപി അംഗം അരുൺ ഗോവിലിന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അശ്വിനി വൈഷ്‌ണവ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'നേരത്തെ, ഉള്ളടക്കങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കാന്‍ എഡിറ്റോറിയൽ പരിശോധനകൾ ഉണ്ടായിരുന്നു. ആ പരിശോധനകൾ ഇപ്പോള്‍ അവസാനിച്ചു. ഇന്ന് മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തുന്ന വേദിയാണ് സോഷ്യൽ മീഡിയ.
എന്നാൽ അത് അനിയന്ത്രിതവും അസഭ്യ ഉള്ളടക്കമുള്ളതായും തീര്‍ന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കം തടയാൻ നിലവിലുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കേണ്ടതിന്‍റെ ആവശ്യകതയുണ്ട്' - അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
Also Read: സമൂഹമാധ്യമത്തിൽ അശ്ലീല പോസ്റ്റുകൾ ഇടുന്നവർ ഇനി കുടുങ്ങും: പിഡി നിയമം നടപ്പാക്കാനൊരുങ്ങി സർക്കാർ