തിരുവനന്തപുരം: വിവാദ മരംമുറി കേസിൽ ക്രൈം ബ്രാഞ്ച് സംഘം സെക്രട്ടേറിയറ്റിലെ റവന്യു ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ജോയിൻ്റ് സെക്രട്ടറി ഗിരിജ, അണ്ടർ സെക്രട്ടറി ശാലിനി, സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് സ്മിത, ഗംഗ എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മരംമുറിയുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്‌ത ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
റവന്യു വകുപ്പിലെ ഉദ്യോഗസ്ഥ ഒ.ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ ഉത്തരവ് സർക്കാർ പുതുക്കിയിറക്കിയിരുന്നു. ഉദ്യോഗസ്ഥക്ക് എതിരായ നടപടി സർക്കാർ പരിശോധിച്ച് എടുത്തതെന്നാണ് തിരുത്തൽ വരുത്തിയത്. മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട ഫയലുകൾ വിവരാവകാശ നിയമപ്രകാരം നൽകിയതിനെ തുടർന്നായിരുന്നു ശാലിനിക്ക് എതിരെ പ്രതികാര നടപടി സ്വീകരിച്ചത്.
റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകിന്‍റെ ഉത്തരവിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിച്ച് സർക്കാർ ഉത്തരവ് പുതുക്കിയിറക്കിയത്.
READ MORE: മുട്ടിൽ മരംമുറി; ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ ഉത്തരവ് ശരിവച്ച് സർക്കാർ