തിരുവനന്തപുരം: വിവാദ മരംമുറി കേസിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ. ഫോറസ്റ്റ് കൺസർവേറ്റർ എൻ ടി സാജനെ സസ്പെൻഡ് ചെയ്യാൻ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററാണ് ശുപാർശ ചെയ്‌തത്. റിപ്പോർട്ട് വനംവകുപ്പ് ചീഫ് സെക്രട്ടറിക്ക് കൈമാറി.
മരം മുറി അന്വേഷണം വഴിതെറ്റിക്കാൻ സാജൻ ശ്രമിച്ചുവെന്നും റേഞ്ച് ഓഫീസറെ കുടുക്കാൻ നീക്കം നടത്തി എന്നുമുള്ള കണ്ടെത്തലിനെ തുടർന്നാണ് നടപടി. മരം മുറി കണ്ടെത്തിയ ഉദ്യോഗസ്ഥൻ നേരത്തെ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു.
റവന്യു വകുപ്പ് ഉത്തരവിന് മറവിൽ മരം കൊള്ള
2020 മാർച്ച് 11ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോക്‌ടർ വി വേണു പുറപ്പെടുവിച്ച ഉത്തരവാണ് മുട്ടിൽ ഉൾപ്പെടെ സംസ്ഥാനത്തെ വനം കൊള്ളയ്‌ക്ക് വഴി തുറന്നത്. പട്ടയ ഭൂമിയിൽ കർഷകർ നട്ടു വളർത്തിയ ചന്ദനം ഒഴികെയുള്ള എല്ലാ തരത്തിലുള്ള മരങ്ങളുടെയും ഉടമസ്ഥാവകാശം കർഷകർക്ക് നൽകി കൊണ്ട് സർക്കാർ ഉത്തരവിട്ടിരുന്നു.
ഉത്തരവിന് പിന്നാലെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ചു നീക്കി. ഈ ഉത്തരവിന്‍റെ മറവിലാണ് വയനാട്ടിലെ ഈട്ടി തടികളും മുറിച്ചു മാറ്റിയത്. മരം മുറി വ്യാപകമായതോടെ 2021 ജനുവരിയിൽ റവന്യു വകുപ്പ് ഉത്തരവ് തിരുത്തി.
READ MORE: മുട്ടിൽ മരം മുറി; മന്ത്രിയും ആരോപണ വിധേയനും ഒരേ വേദിയിൽ