ETV Bharat / state

കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം; സംസ്ഥാന വനിതാ കമ്മിഷൻ കേസ് എടുത്തു - womens commission

പീഡനത്തിന് ഇരയായ യുവതിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് കമ്മിഷൻ ചെയർപേഴ്‌സണ്‍ എം.സി ജോസഫൈൻ പറഞ്ഞു

തിരുവനന്തപുരം  കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം  സംസ്ഥാന വനിതാ കമ്മിഷൻ കേസ് എടുത്തു  എം.സി ജോസഫൈൻ  സംസ്ഥാന വനിതാ കമ്മിഷൻ  womens commission case regster  womens commission  aranmula case
കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം; സംസ്ഥാന വനിതാ കമ്മിഷൻ കേസ് എടുത്തു
author img

By

Published : Sep 6, 2020, 12:54 PM IST

തിരുവനന്തപുരം: ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസ് എടുത്തു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് കമ്മിഷൻ നിർദേശം നൽകി. പീഡനത്തിന് ഇരയായ യുവതിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് കമ്മിഷൻ ചെയർപേഴ്‌സണ്‍ എം.സി ജോസഫൈൻ വ്യക്തമാക്കി.

കൊവിഡ് രോഗികളായ സ്ത്രീകൾക്ക് പ്രത്യേക സംരക്ഷണം നൽകണമെന്ന് ഈ സംഭവം സൂചിപ്പിക്കുന്നത്. കൊവിഡ് പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെടുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണം. അത്തരക്കാരെ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തണം. ആറന്മുള കേസിലെ പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കണമെന്നും എം.സി ജോസഫൈൻ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.