ETV Bharat / state

'സ്ത്രീ സൗഹൃദം'; നിര്‍ഭയ ഹോമുകള്‍ക്ക് 10 കോടി; നഗരങ്ങളില്‍ ഷീ ലോഡ്ജുകൾ - കേരള ബഡ്‌ജറ്റ് 2020 പുതിയ വാര്‍ത്തകള്‍

പുതുലമുറയിലെ എഴുത്തുകാരുടെ വാക്കുകള്‍ ഏറ്റുപറഞ്ഞും സ്ത്രീ ജീവിതത്തിന്‍റെ മഹത്വത്തെ എടുത്തു പറഞ്ഞും ബജറ്റ് അവതരണം.

budget  kerala budget 2020 latest news  kerala budget 2020  thomas isac  തോമസ് ഐസക്ക്  കേരള ബഡ്‌ജറ്റ്  കേരള ബഡ്‌ജറ്റ് 2020  കേരള ബഡ്‌ജറ്റ് 2020 പുതിയ വാര്‍ത്തകള്‍  വനിതാ ക്ഷേമം
സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തി തോമസ് ഐസക്കിന്‍റെ ബഡ്‌ജറ്റ്
author img

By

Published : Feb 7, 2020, 10:22 AM IST

Updated : Feb 7, 2020, 1:29 PM IST

തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണവും ഉന്നമനവും ഉറപ്പു വരുത്തുന്ന പ്രഖ്യാപനമാണ് ധനമന്ത്രി തോമസ് ഐസക്ക്. എല്ലാ നഗരങ്ങളിലും ഷീ ലോഡ്‌ജുകളാണ് ധനമന്ത്രി ആദ്യം പ്രഖ്യാപിച്ചത്. നിര്‍ഭയ ഹോമുകള്‍ക്ക് 10 കോടി രൂപയും ഉപജീവന സംരംഭങ്ങള്‍ക്കായി 200 കോടി രൂപയും ലഭ്യമാകും. വനിതാസംവിധായകര്‍ക്ക് മൂന്ന് കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചു.

'സ്ത്രീ സൗഹൃദം'; നിര്‍ഭയ ഹോമുകള്‍ക്ക് 10 കോടി; നഗരങ്ങളില്‍ ഷീ ലോഡ്ജുകൾ

' ജരാനരകള്‍ ബാധിച്ച് പുറംകവര്‍ പൊളിഞ്ഞ ഐക്യപ്പെടാത്ത ആത്മകഥ എന്നാണ് വിജില ചെറപ്പാട് സ്ത്രീ ജീവിതത്തെ വിലയിരുത്തുന്നത് '. ഈ അവസ്ഥ തിരുത്തിക്കുക ഏതൊരു ആധുനിക സമൂഹത്തിന്‍റേയും സുപ്രധാന കടമയാണെന്നും മന്ത്രി പറഞ്ഞു. ഇതിന്‍റെ ഭാഗമായി കുടുംബശ്രീയിലൂടെ സ്ത്രീകളെ സമൂഹത്തിന്‍റെ മുന്‍പന്തിയിലെത്തിക്കുന്ന പ്രഖ്യാപനമാണ് ബജറ്റില്‍ ഉണ്ടായിരിക്കുന്നത്.

'പെണ്‍കുഞ്ഞുങ്ങളുടെ അത്ഭുത ലോകങ്ങളും വിസ്മയങ്ങളും ഇല്ലായ്മ ചെയ്യപ്പെടുന്ന ക്രൂരകൃത്യത്തില്‍ പ്രതിയാകുന്നത് ഒരു വ്യക്തിയല്ല സമൂഹം മൊത്തമാണ് എന്ന് ഡോ. ശാരദക്കുട്ടി ഈ സമൂഹത്തെ ജാഗ്രതപ്പെടുത്തുന്നുണ്ട്'. സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന എല്ലാത്തരം അടിച്ചമര്‍ത്തലുകള്‍ക്കും പരിഹാരമുണ്ടാക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനും സര്‍ക്കാരിനുമുണ്ടെന്ന ബോധ്യത്തോടെയാണ് ബജറ്റിന്‍റെ സമീപനമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. കെട്ടിട സൗകര്യങ്ങളും കുട്ടികളുമില്ലാത്ത അംഗനവാടികള്‍ സംയോജിപ്പിച്ച് പകല്‍ മുഴുവന്‍ പ്രവര്‍ത്തിപ്പിക്കുന്ന മാതൃക കേന്ദ്രങ്ങളുണ്ടാക്കും. വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകളില്‍ യാത്രക്കാര്‍ക്കായി സുരക്ഷിത മുറികളൊരുക്കും. തെരഞ്ഞെടുക്കപ്പെട്ട അംഗനവാടികളില്‍ പ്രത്യേകം വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി സൗകര്യങ്ങളുണ്ടാക്കും. സ്മാര്‍ട്ട് അംഗനവാടികള്‍ തുടരും. സ്ത്രീകളുടെ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി ജെന്‍ഡര്‍ പാര്‍ക്കുകളില്‍ ഇന്‍റര്‍നാഷണല്‍ ട്രേഡ് സെന്‍ററുകള്‍ ആരംഭിക്കുമെന്നും ബജറ്റ് പ്രഖ്യാപനം.

ബജറ്റ് മുഖചിത്രം തൃശൂരിലെ ഒമ്പതാം ക്ലാസുകാരനായ അനുജാത് വരച്ചതാണ്. സോഷ്യല്‍ മീഡിയയില്‍ ചിത്രം വൈറലായിരുന്നു. അമ്മയുടേയും അയലത്തെ അമ്മമാരുടേയും കാണാപ്പണികളാണ് അനുജാത് ചിത്രീകരിച്ചത്. സ്ത്രീയുടെ ദൃശ്യത ഉയര്‍ത്തുന്നതില്‍ വലിയ സംഭാവനയാണ് കുടുംബ ശ്രീ നല്‍കുന്നത്. 2016- 17 കാലത്ത് സ്ത്രീകള്‍ക്കുള്ള സ്കീമുകളുടെ അടങ്കല്‍ 760 കോടി രൂപയാണ്. പദ്ധതി അടങ്കലിന്‍റെ നാല് ശതമാനവുമായിരുന്നു. 2021 ബഡ്‌ജറ്റില്‍ ഈ തുക 1509 കോടി രൂപയായും പദ്ധതി വിഹിതം 7.3 ശതമാനമായും ഉയര്‍ത്തി. മറ്റ് സ്കീമുകളില്‍ സ്ത്രീകള്‍ക്കായുള്ള പ്രത്യേക ഘടകങ്ങള്‍ കൂടി കണക്കിലെടുക്കുകയാണെങ്കില്‍ മൊത്തം വനിതാ വിഹിതം 18.4 ശതമാനമാണ്. 2016- 17ല്‍ ഇത് 18.4 ശതമാനമായി. 2017-18ല്‍ ഇത് പതിനൊന്നര ശതമാനമായി. സ്ത്രീകളുടെ പദ്ധതികള്‍ക്കായുള്ള പരിഗണന കേരള സര്‍ക്കാരിന്‍റെ ബജറ്റിന്‍റെ മുഖമുദ്രയാണെന്നും മന്ത്രി പറഞ്ഞു.

12 ഇനം സൂക്ഷ്മ തൊഴില്‍ സംരഭങ്ങള്‍ക്ക് ബ്രാന്‍ഡ് അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത മാര്‍ക്കറ്റിങ് കൊണ്ടുവരുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കുട, നാളികേര ഉല്‍പ്പന്നങ്ങള്‍, കറിപ്പൊടികള്‍ തുടങ്ങിയവ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പുതിയ പേരില്‍ ഉല്‍പ്പാദിപ്പിച്ച് സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകള്‍ വഴി ലഭ്യമാക്കുന്നതിന് കരാറുണ്ടാക്കി. 212 കരകൗശല ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി വിപണിയിലിറക്കി. 275 വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍, 206 മള്‍ട്ടി ടാസ്ക് ടീമുകള്‍, 76 ഇവന്‍റ്മാനേജ്‌മെന്‍റ് ടീമുകള്‍ എന്നിവയും തുടങ്ങി. 100ല്‍ പരം ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ക്ക് കരാറായെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.

'ഉയിരിനെ പൂട്ടിയ ചങ്ങലകള്‍ എങ്ങനെയാണ് അറുത്ത് മാറ്റേണ്ടത് എന്ന് ഗിരിതാ പദേക്കര പറയുന്നു'. ദൃശ്യവും അദൃശ്യവുമായ എല്ലാ ചങ്ങലകളില്‍ നിന്നും സ്ത്രീയെ മോചിപ്പിക്കുക എന്നത് ഇടതുപക്ഷ സര്‍ക്കാരിന്‍റെ സുപ്രധാന ദൗത്യമാണെന്നും ഡോ തോമസ് ഐസക്ക് ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

Intro:Body:

budget

Conclusion:
Last Updated : Feb 7, 2020, 1:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.