ETV Bharat / state

ഉദ്ഘാടനത്തിന് എത്തിയ എംഎൽഎക്ക് മുൻപിൽ വീട്ടമ്മയുടെ ആത്മഹത്യാശ്രമം

ഭാസ്‌കർ നഗർ കോളനി നിവാസി രമണി (50) ആണ് മണ്ണെണയും തീപ്പെട്ടിയുമായി എത്തി എംഎൽഎയുടെ മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചത്. കോളനിയിൽ താമസിക്കുന്നവർക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ലെന്നും യാതൊരു പരിഗണയും തനിക്കും കോളനി നിവാസികൾക്കും ലഭിക്കുന്നില്ലെന്നുമായിരുന്നു വീട്ടമ്മയുടെ ആരോപണം

women suicide attempt in front of Neyyattinkara MLA  നെയ്യാറ്റിൻകര എംഎൽഎയുടെ മുന്നിൽ വിട്ടമ്മയുടെ ആത്മഹത്യാശ്രമം  ഭാസ്‌കർ നഗർ കോളനി നിവാസി രമണി  തിരുവനന്തപുരം
നെയ്യാറ്റിൻകര എംഎൽഎയുടെ മുന്നിൽ വിട്ടമ്മയുടെ ആത്മഹത്യാശ്രമം
author img

By

Published : Feb 10, 2021, 2:22 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എംഎൽഎയുടെ ഉദ്ഘാടന ചടങ്ങിനിടെ ആത്മഹത്യ ശ്രമവുമായി വീട്ടമ്മ. അംബേദ്‌കർ ഗ്രാമം പദ്ധതി പ്രകാരം നിർമിച്ച ഗ്യാലറിയുടെ ഉദ്ഘാടത്തിന് എത്തിയ നെയ്യാറ്റിൻകര എംഎൽഎ ആൻസലന് മുന്നിലാണ് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചത്. ഭാസ്‌കർ നഗർ കോളനി നിവാസി രമണി (50) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. കോളനിയിൽ താമസിക്കുന്നവർക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ലെന്നും യാതൊരു പരിഗണയും തനിക്കും കോളനി നിവാസികൾക്കും ലഭിക്കുന്നില്ലെന്നായിരുന്നു വിട്ടമ്മയുടെ അരോപണം.

നെയ്യാറ്റിൻകര എംഎൽഎയുടെ മുന്നിൽ വിട്ടമ്മയുടെ ആത്മഹത്യാശ്രമം

കഴിഞ്ഞ ദിവസം രാവിലെ 11 മണിക്ക് നെയ്യാറ്റിൻകര അതിയന്നൂരിലെ ഭാസ്‌കർ നഗർ കോളനിയിലാണ് സംഭവം നടന്നത്. ഭാസ്‌കർ നഗർ കോളനിയിൽ എത്തിയ എംഎൽഎ ഉദ്ഘാടന വേദിയിലേക്ക് പോകും വഴിയാണ് വീട്ടമ്മ മണ്ണെണയുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഉടൻ രമണിയുടെ അടുത്ത് എത്തിയ എംഎൽഎയും സംഘവും രമണിയുടെ കൈയിൽ ഉണ്ടായിരുന്ന മണ്ണെണ കുപ്പി പിടിച്ച് വാങ്ങുകയും നീക്കം ചെയ്യുകയും ചെയ്‌തു. പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിഹാരം കാണുമെന്നും ഉറപ്പ് നൽകിയ ശേഷമാണ് എംഎൽഎ മടങ്ങിയത്. ഏതാനും ആഴ്‌ചകൾക്ക് മുൻപ് ഇതേ കോളനിയിലെ ദമ്പതികളാണ് പൊലീസുകാർക്ക് മുൻപിൽ വച്ച് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.