ETV Bharat / state

സ്ത്രീധന പീഡനം, സൈബര്‍ അതിക്രമം? പിങ്ക് പൊലീസ് വീട്ടിലെത്തും

വീടുകള്‍ തോറും സഞ്ചരിച്ച് ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്ന പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

women protection  women protection news  Project women protection protection  Project women protection  സ്‌ത്രീ സുരക്ഷ  കേരളത്തിലെ സ്‌ത്രീ സുരക്ഷ  സ്‌ത്രീ സുരക്ഷ  പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ട് നിലവിൽ വന്നു  പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ട്
സ്‌ത്രീ സുരക്ഷ; പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ട് നിലവിൽ വന്നു
author img

By

Published : Jul 19, 2021, 12:05 PM IST

Updated : Jul 19, 2021, 3:25 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊലീസിന്‍റെ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ട് നിലവിൽ വന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ അതിക്രമങ്ങള്‍, പൊതു ഇടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങിയവ തടയുകയെന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്‌ട് നിലവിൽ വന്നത്. പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പിങ്ക് പട്രോൾ സംഘങ്ങൾക്ക് നൽകിയ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു.

പിങ്ക് ജനമൈത്രി ബീറ്റ്

ഗാര്‍ഹിക പീഡനങ്ങള്‍ പലപ്പോഴും പൊലീസ് അറിയുന്നത് പരാതികള്‍ ലഭിക്കുമ്പോള്‍ മാത്രമാണ്. ഇത്തരം പീഡനങ്ങള്‍ മുന്‍കൂട്ടിക്കണ്ട് തടയുന്നതിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ട് നിലവിൽ വന്നു

വീടുകള്‍തോറും സഞ്ചരിച്ച് ഗാര്‍ഹികപീഡനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്‍റെ ചുമതല. പഞ്ചായത്ത് അംഗങ്ങള്‍, അയല്‍വാസികള്‍, മറ്റ് നാട്ടുകാര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഇവര്‍ മേല്‍നടപടികള്‍ക്കായി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് കൈമാറും. നിലവിലുള്ള പിങ്ക് പൊലീസ് പട്രോൾ സംവിധാനവും ഇതോടൊപ്പം സജീവമാക്കും.

'പൊതു ഇടങ്ങളിൽ സാന്നിധ്യമുറപ്പിക്കും'

പ്രത്യേക പരിശീലനം ലഭിച്ച വനിത പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളിലും സ്‌കൂള്‍, കോളജ്, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലും സാന്നിധ്യമുറപ്പിക്കും. ഇവരുടെ സഹായത്തിനായി 14 ജില്ലകളിലും പിങ്ക് കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനസജ്ജമായി.

ജനത്തിരക്കേറിയ പ്രദേശങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോള്‍ ടീമിനെയും നിയോഗിക്കും. വനിത ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെടുന്ന ബുള്ളറ്റ് പട്രോള്‍ സംഘമായ പിങ്ക് റോമിയോയും പ്രോജക്‌ടിന്‍റെ ഭാഗമായി നിലവിൽ വന്നു. പിങ്ക് പൊലീസ് വാഹനങ്ങൾക്ക് ഒപ്പം ഇരുചക്രവാഹനങ്ങളും സൈക്കിളുകളും പ്രോജക്‌ടിന്‍റെ ഭാഗമായുണ്ട്. 10 കാറുകള്‍, ബുള്ളറ്റ് ഉള്‍പ്പെടെ 40 ഇരുചക്രവാഹനങ്ങള്‍, 20 സൈക്കിളുകള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയത്.

READ MORE: പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്‌ട് ജൂലൈ 19ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ്‌ ചെയ്യും

Last Updated : Jul 19, 2021, 3:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.